• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ഐഎസ് യുവതിക്കു തടവുശിക്ഷ
Share
വിയന്ന: ഐഎസ് അനുഭാവിയായ പതിനേഴു വയസുകാരിയെ ജയിലിലേക്ക് അയച്ചുകൊണ്ട് വിയന്നയിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഐഎസ് അനുഭാവികളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി വിധി.

സ്വീഡന്‍കാരിയായ യുവതി ഇസ്ലാമിക് സ്റേറ്റിനു അനുഭാവം പ്രകടിപ്പിച്ച് സന്ദേശങ്ങള്‍ തന്റെ മൊബൈല്‍ഫോണിലൂടെ നിരന്തരമായി അയയ്ക്കുകയും പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത യുവാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളും യുവതി സോഷ്യല്‍ മീഡിയയിലൂടെ അയച്ചിരുന്നു. യുവതി സിറിയയിലേക്കു കടക്കാനായി കഴിഞ്ഞ ഡിസംബറില്‍ വിയന്നയിലെ വെസ്റ് ബാന്‍ റെയില്‍വേ സ്റേഷനില്‍ എത്തിയപ്പോഴാണു പോലീസ് പിടിയിലായത്.

എന്നാല്‍ യുവതിക്ക് ഐഎസ് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ശിക്ഷയില്‍നിന്നൊഴിവാക്കണമെന്നും അവരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല. യുവതിക്ക് ഉപാധികളോടെ ഒരു വര്‍ഷത്തെ തടവുവിധിച്ച കോടതി, കാര്യങ്ങള്‍ നല്ല വഴിക്കാണു പോകുന്നതെങ്കില്‍ ശിക്ഷ ഒരു മാസമായി കുറയ്ക്കാനും വ്യവസ്ഥ ചെയ്തു. എന്നാല്‍, യുവതി ഇതിനകം രണ്ടു മാസം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. തുടര്‍ന്നുള്ള ഒരു മാസം നിരീക്ഷച്ചതിനു ശേഷമായിരിക്കും ശിക്ഷയില്‍ ഇളവു ചെയ്യുക.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.