• Logo

Allied Publications

Europe
ബെര്‍ലിന്‍ ഐറ്റിബി മാര്‍ച്ച് ഒമ്പതിനു തുടങ്ങും
Share
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐറ്റിബി ബെര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് സെന്ററില്‍ (ഐസിസി) മാര്‍ച്ച് ഒമ്പതിനു തുടങ്ങും. സുവര്‍ണജൂബിലി നിറവിലെത്തിയ ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മാല്‍ദീവാണ്.

എട്ടിനു (ചൊവ്വ) വൈകുന്നേരം ആറിന് ഉദ്ഘാടന സമ്മേളനം നടക്കും. ഉദ്ഘാടന ദിനത്തില്‍ ക്ഷണിക്കപ്പെട്ട 4500 ഓളം അതിഥികള്‍ പങ്കെടുക്കും. അതിഥി രാജ്യമായ മാല്‍ദീവിന്റെ പാരമ്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിധ്യങ്ങളായ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

ബെര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 185 രാജ്യങ്ങളും 10,000 അധികം പ്രദര്‍ശകരും പങ്കെടുക്കും. ഹാള്‍ അഞ്ച് 2 ബിയിലാണ് ഇന്ത്യന്‍ പവലിയന്‍ ഒരുങ്ങുന്നത്.

1,60,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള എക്സിബിഷന്‍ നഗറില്‍ മാര്‍ച്ച് ഒമ്പതു മുതല്‍ പതിനൊന്നു വരെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും ബാക്കി ദിവസങ്ങള്‍ പൊതുസന്ദര്‍ശകര്‍ക്കുമാണ് പ്രവേശനം. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം. മാര്‍ച്ച് 13നു മേളയ്ക്കു തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​