• Logo

Allied Publications

Europe
ഷെഫീല്‍ഡ് സെന്റ് പാട്രിക്സ് പള്ളിയില്‍ കെയ്റോസ് ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍
Share
ഷെഫീല്‍ഡ്: വലിയ നോമ്പിനൊരുക്കമായി പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍, ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവും സംഗീതജ്ഞനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ നയിക്കുന്ന മൂന്നു ദിവസത്തെ കെയ്റോസ് ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് നാലിനു (വെള്ളി) നടക്കും.

ഷെഫീല്‍ഡ് സെന്റ് പാട്രിക്സ് പള്ളിയില്‍ (ആമൃിഹെല്യ ഞീമറ,ട5 0ഝഎ) ആണ് ധ്യാനം.

വെള്ളി വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെയും ശനി രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയും ഞായര്‍ ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി ഒമ്പതു വരെയുമാണ് ധ്യാനം.

ധ്യാനത്തിന്റെ ഭാഗമായി ദിവ്യബലി, ആരാധന, സ്പിരിച്വല്‍ ഷെയറിംഗ്, കുമ്പസാരം, കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഫാ.തോമസ് മടുക്കുംമൂട്ടില്‍, ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ എന്നിവരും ശുശ്രൂഷകളില്‍ സംബന്ധിക്കും.

ഷെഫീല്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ചാപ്ളയിന്‍ ഫാ.ബിജു കുന്നക്കാട്ടിലിന്റെ ആത്മീയ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നോമ്പുകാലം ഫലദായകമാക്കുവാന്‍ ധ്യാനത്തിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബിജു മാത്യു 07828283353.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ