• Logo

Allied Publications

Europe
പാരീസില്‍ ബോളിവുഡ് ഡ്രീംസ് സ്റേജ് ഷോ ഏപ്രില്‍ 10ന്
Share
പാരീസ് : ഐഎഫ്എസ്സി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാരീസില്‍ ബോളിവുഡ് ഡ്രീംസ് സ്റേജ് ഷോ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10നു(ഞായര്‍) വൈകുന്നേരം അഞ്ചിന് പാരീസിലെ റിപ്പബ്ളിക് ഏരിയായിലുള്ള പ്രശസ്തമായ അപ്പോളോ  തിയറ്ററിലാണ് പരിപാടി.

ബോളിവുഡ് ഡാന്‍സ്, ഹിന്ദി, പഞ്ചാബി മ്യൂസിക്, കഥക്, ഭരതനാട്യം, ബങ്കറ, ഗിദ്ദ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും പരിപാടിയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഫ്രഞ്ച് സിറ്റിയായ റിഷ്ബുര്‍ഗിലെ മേയര്‍ ജെറാള്‍ഡു ദെലഹായി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, യുനെസ്കോ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

അസോസിയേഷന്‍ പ്രസിഡന്റ് രമേശ് വോറ, വൈസ് പ്രസിഡന്റ് കെ.കെ.അനസ്, ജോണ്‍ ശ്യാം, നിര്‍മല്‍ മോജി, സദന്‍ എടക്കാട്ട്, ആന്റണി ചെന്നങ്ങാട്ട് തുടങ്ങിയവര്‍ സ്റേജ് ഷോക്ക് നേതൃത്വം നല്‍കും. ഇന്ത്യയുടെ സംസ്കാരം വിദേശികളെ പരിചയപ്പെടുത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്നു സംഘാടക സമിതി അംഗങ്ങള്‍ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി യൂറോപ്പിലും ഗള്‍ഫിലും ഇന്ത്യയിലും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കും.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വരുന്ന ദീപാവലി ആഘോഷത്തോടനുബന്ധിച്ചു മ്യൂസിക് ഡിന്നര്‍ നൈറ്റ,ഡിസംബറില്‍ പുതുവര്‍ഷതോടനുബന്ധിച്ചു മുഹമ്മദ് റാഫി മ്യൂസിക് പ്രോഗ്രാം എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് 20 യൂറോയാണ് ടിക്കറ്റ്.

വിവരങ്ങള്‍ക്ക് : യീഹഹ്യീീംററൃലമാുമൃശ@ഴാമശഹ.രീാ എന്ന ഇമെയിലിലോ 0609151174, 0643537226, 0613255405 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.