• Logo

Allied Publications

Europe
അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്സ്തന്നെ മുന്നില്‍ ; മലയാളികളില്‍ എം.എ. യൂസഫലി
Share
ബെര്‍ലിന്‍: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി തുടരെ മൂന്നാം വര്‍ഷവും മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സിനെ ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്തു. ആദ്യമായി ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആറാം സ്ഥാനത്ത്.

75 ബില്യന്‍ ഡോളറിന് അധിപനായ ഗേറ്റ്സ് കഴിഞ്ഞ 22 വര്‍ഷത്തിനിടെ പതിനേഴാം തവണയാണ് ഏറ്റവും വലിയ സമ്പന്നന്നായി തെരഞ്ഞെടുക്കപ്പെടുന്നത്.

മലയാളികളില്‍ എം.എ. യൂസഫലി (4.2), രവി പിള്ള (2.9 ബില്യണ്‍), സണ്ണി വര്‍ക്കി (1.9 ബില്യണ്‍), ഗോപാലകൃഷ്ണന്‍(1.6 ബില്യണ്‍), ആസാദ് മൂപ്പന്‍ (1.5 ബില്യണ്‍), കല്യാണരാമന്‍ (1.2 ബില്യണ്‍), ജോയ് ആലുക്കാസ്(1.1 ബില്യണ്‍), ഷിബുലാല്‍ എന്നിവര്‍ പട്ടികയിലുണ്ട്. എന്നാല്‍ മുന്‍പ് പട്ടികയില്‍ ഇടംപിടിച്ച മുത്തൂറ്റ് ഗ്രൂപ്പ് ഇത്തവണ ഇടംനേടിയില്ല.

തൃശൂര്‍ നാട്ടിക സ്വദേശിയായ യൂസഫലി ലോകപട്ടികയില്‍ 358ാം സ്ഥാനത്താണ്. അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എംകെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ആയ യൂസഫലി 2000 ല്‍ സ്ഥാപിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയ്ക്ക് മിഡില്‍ ഈസ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 123 ഔട്ട്ലെറ്റുകളുണ്ട്. മലയാളികള്‍ ഉള്‍പ്പടെ 35,600 ജീവനക്കാര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ട്.

ഫോബ്സ് പുറത്തിറക്കിയ 2016 ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. എണ്ണവിലയില്‍ ആഗോള വിപണി കൂപ്പുകുത്തിച്ചെങ്കിലും 20.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 58 കാരനായ മുകേഷ് ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായും ലോകസമ്പന്നരുടെ ലിസ്റില്‍ മുപ്പത്തിയാറാമതായും സ്ഥാനം പിടിച്ചു.

പട്ടികയില്‍ 84 ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ നൂറുപേരില്‍ ഔഷധ നിര്‍മാതാവ് ദിലീപ് സാംഗ്വി 44ാമതും ((16.7 ബില്യണ്‍ ഡോളര്‍), വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി 55ാമതും (15 ബില്യന്‍), എച്ച്സിഎല്‍ സഹസ്ഥാപകന്‍ ഷിവ നാടാര്‍ 88ാമതും (11.1 ബില്യന്‍) ഇടംപിടിച്ചു.

സ്റീല്‍ രംഗത്തെ അതികായനായ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ (135), ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ (219), തുറമുഖ, ഊര്‍ജ മേഖലയിലെ പ്രമുഖന്‍ ഗൌതം അദാനി (453), സാവിത്രി ജിന്‍ഡാല്‍ (453), ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (722), ഇന്‍ഫോസീസ് ചെയര്‍മാന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി (959), മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ആനന്ദ് മഹീന്ദ്ര(1577), നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല (1011), ഇന്‍ഫോസീസ് സഹസ്ഥാപകന്‍ നന്ദന്‍ നീലേകനി (1121), മുന്‍ ആമസോണ്‍ എക്സിക്യൂട്ടീവും ഫ്ളിപ്കാര്‍ട്ട് സ്ഥാപകനുമായ സച്ചിന്‍ ബന്‍സാല്‍ (1476), ഔഷധ നിര്‍മാന കമ്പനി വോഖാര്‍ട് ചെയര്‍മാന്‍ ഹബീല്‍ ഖൊരകിവാല (1694) എന്നിവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖര്‍.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ശതകോടീശ്വര പട്ടികയില്‍ ഇടിവു വന്നതും ഇത്തവണ ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ