എസന് (ജര്‍മനി): ഭാരതത്തിലെ ആദ്യത്തെ തദ്ദേശിയ സന്യാസിനി സമൂഹമായ തെരേസ്യന്‍ കര്‍മലീത്താ സഭയുടെ (സിറ്റിസി) ശതോത്തര സുവര്‍ണ ജൂബിലിയാഘോഷം ജര്‍മനിയിലെ എസനില്‍ നടത്തി.
ഫെബ്രുവരി 13നു ഡില്ഡോര്ഫിലെ സെന്റ് മരിയ ബെര്‍ത്ത് ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയോടെ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. എസന് രൂപത സഹായമെത്രാന്‍ ലുഡ്ഗര്‍ ഷേപ്പേഴ്സ് ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാഡര്‍ബോണ്‍ അതിരൂപത സഹായമെത്രാന്‍ മത്യാസ് ക്വേണിംഗ് സന്ദേശം നല്കി. മലയാളികളും ജര്മന്കാരുമായ 13 വൈദികരും രണ്ട് ഡീക്കന്മാരും ദിവ്യബലിയില്‍ സഹകാര്‍മികരായി. സിസ്റേഴ്സിന്റെ മലയാള ഗാനാലാപനവും ആരതി പ്രണാമവും ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി.
ജര്‍മനിയിലെ കൊളോണ്‍, പാഡര്‍ബോണ്‍ എന്നീ അതിരൂപതകളിലും എസന്, മ്യുന്‍സ്റര്‍ എന്നീ രൂപതകളിലും സേവനം ചെയ്യുന്ന 35 സിറ്റിസി സഹോദരിമാരും ജര്‍മന്‍കാരും മലയാളികളും ഉള്‍പ്പടെ ഇരുനൂറിലധികം പേര് ക്ഷണിക്കപ്പെട്ട അതിഥികളായി ആഘോഷത്തില്‍ പങ്കെടുത്തു. സിറ്റിസി സഭയുടെ ജര്‍മനിയിലെ മേധാവി സിസ്റര്‍ അല്ഡ ഇരു ബിഷപ്പുമാര്‍ക്കും ഉപഹാരം നല്കി.
തുടര്‍ന്നു കൂപ്ഫര്ദ്രീ സെന്റ് ജോസഫ് പാരീഷ് ഹാളില്‍ സിസ്റേഴ്സിന്റെ സ്വാഗത നൃത്തത്തോടെ സൌഹൃദ സമ്മേളനത്തിനു തുടക്കമായി. ബിഷപ് ലുഡ്ഗര്‍ ഷേപ്പേഴ്സ്, ബിഷപ് മത്യാസ് ക്വേണിംഗ് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ഗിറിയോണ് ആള്‍ട്ടര്‍, മേയര്‍ മാന്‍ഫ്രെഡ് കൂമിഷല്, സെന്റ് ജോസഫ് ആശുപത്രി മേധാവി ഫ്രീലിംഗ്, പാരീഷ് കൌണ്‍സില്‍ ചെയര്മാന് റിഡ്ഡര്‍, ഡോ. മറിയ കോളെ, സിസ്റര്‍ അല്‍ഡാ നന്ദി തുടങ്ങിയവര്‍ സംസാരിച്ചു. ഫാ. ബൈജു. സിസ്റര്‍ സബീന എന്നിവര്‍ സിറ്റിസി സഭ സ്ഥാപക ദൈവദാസി മദര്‍ ഏലീശ്വയെക്കുറിച്ചും സഭയെപ്പറ്റിയും അടങ്ങിയ ഹൃസ്വചരിത്രം കംപ്യൂട്ടര്‍ സഹായത്തോടെ ഡോക്കുമെന്ററിയായി അവതരിപ്പിച്ചു. ജര്‍മനിയിലുള്ള സിറ്റിസി സഭാംഗങ്ങള്‍ സമൂഹമായി മദര്‍ ഏലീശ്വായെപ്പറ്റിയുള്ള ഗാനം ആലപിച്ചു. സിസ്റര്‍ സാറാ, ഫാ. ബൈജു എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. വിരുന്നു സല്ക്കാരത്തോടെ പരിപാടികള്‍ സമാപിച്ചു.
1974 മുതല്‍ ജര്‍മനിയില്‍ എത്തിയ 36 സഹോദരിമാര്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തു സ്നേഹത്തിന്റെ സാക്ഷ്യമായി ആതുരസേവനം, വൃദ്ധശൂശ്രൂഷ, സങ്കീര്‍ത്തി ജോലി, പരിശുദ്ധ കുര്‍ബാന നല്കല്, ഭവന സന്ദര്‍ശനം, വിധവകളുടെ കൂട്ടായ്മകളില്‍ പങ്കുചേരല്‍, കുട്ടികളുടെ ആത്മീയ ആരോഗ്യ സംരക്ഷണചുമതല, രോഗികളെയും ഏകാന്തത അനുഭവിക്കുന്നവരെയും നയിക്കുക തുടങ്ങിയ പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ രോഗികള്‍ക്ക് ആരോഗ്യമായും പീഡിതര്‍ക്ക് ആശ്വാസമായും നഷ്ടങ്ങളില്‍ നേട്ടങ്ങളായും സേവനം ചെയ്യുന്നു.
വരാപ്പുഴ വികാരിയാത്തില്‍ കൂനമ്മാവിലെ പനമ്പുമഠത്തില്‍ ആരംഭിച്ച സിറ്റിസി, ഭാരതത്തിലെ ആദ്യത്തെ തദ്ദേശിയ സന്യാസിനി സമൂഹമായി 1866 ഫെബ്രുവരി 13 നു (ദൈവദാസി) മദര്‍ ഏലീശ്വയാണ് സ്ഥാപിച്ചത്.
ഇടപ്പള്ളി ടോള്‍ സെന്റ് ജോസഫ്സ് വിദ്യാഭവന് (ജനറലേറ്റ്) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസി സമൂഹം ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴു പ്രോവിന്‍സുകളിലായി 182 ഭവനങ്ങളും 1472 ല്‍ എറെ സഹോദരിമാരുമായി സഭയില്‍ സേവനം അനുഷ്ഠിച്ചുവരുന്നു. മദര്‍ ലൈസയാണ് ഇപ്പോഴത്തെ സിടിസി മദര്‍ ജനറല്‍. ഇന്ത്യയെക്കൂടാതെ യൂറോപ്പ് (ഇറ്റലി, ജര്‍മനി) ആഫിക്ക (റുവാണ്ട, സുഡാന്), അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലും സിറ്റിസി സഭാംഗങ്ങള്‍ സേവനം ചെയ്തുവരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|