• Logo

Allied Publications

Europe
മലയാളം സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്തിരുവനന്തപുരം: മലയാള ഭാഷാ പഠനത്തിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ആദ്യമായി ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങുന്നു. മലയാളം അറിയാന്‍ കഴിയാത്ത പ്രവാസി മലയാളികളെ കൂടി ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ കോഴ്സ്. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിനു പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാവുന്നതാണെന്ന് വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിനു ഓണ്‍ലൈന്‍ പ്രവേശം തുടങ്ങും. മേയ് അഞ്ചിന് ഓണ്‍ലൈന്‍ ക്ളാസുകള്‍ തുടങ്ങും. ആകെയുള്ള 200 മണിക്കൂറില്‍ 100 മണിക്കൂര്‍ സാഹിത്യ പരിചയത്തിനും 60 മണിക്കൂര്‍ ഭാഷാ പരിചയത്തിനും 40 മണിക്കൂര്‍ സാംസ്കാരിക പരിചയത്തിനുമായാണ് നീക്കിവച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ്് മാനേജ്മെന്റ് കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് ഓണ്‍ലൈന്‍ കോഴ്സ് നടത്തുന്നത്. ഭാഷാ പരിപോഷണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഓണ്‍ലൈന്‍ കോഴ്സിനു പാഠ്യപദ്ധതി തയറാക്കാന്‍ സര്‍വകലാശാലാ തലത്തില്‍ സമിതി രൂപവത്കരിച്ചു. മലയാള സര്‍വകലാശാല തയാറാക്കുന്ന സമഗ്ര മലയാള നിഘണ്ടു ഈ വര്‍ഷം ഓണ്‍ലൈനില്‍ ലഭ്യമാക്കും. പദങ്ങളോടൊപ്പം ഓഡിയോ കൂടി ചേര്‍ത്താണു പുതിയ നിഘണ്ടു ലഭ്യമാക്കുന്നത്.

വിവരങ്ങള്‍ക്ക്: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ, വാക്കാട്, തിരൂര്‍, മലപ്പുറം 676 502, ഫോണ്‍: 0494 2631230, ഇമെയല്‍:   ാമഹമ്യമഹമമ്ൃെമസമഹമമെഹമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.