• Logo

Allied Publications

Europe
ജിയാനി ഇന്‍ഫാന്റിനോ ഫിഫ തലവന്‍
Share
സൂറിച്ച്: ലോകം ഒരിക്കല്‍ക്കൂടി സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിലേയ്ക്കു കാതോര്‍ത്തിരുന്നു. 18 വര്‍ഷം ലോകഫുട്ബോള്‍ സംഘടനയായ ഫിഫയെ നയിച്ചു ഒടുവില്‍ അഴിമതിയുടെ പേരില്‍ പടിയിറങ്ങേണ്ടി വന്ന ജോസഫ് സെപ് ബ്ളാറ്ററുടെ പിന്‍ഗാമിയാരാണന്നറിയാന്‍ ആഗോള ഫുട്ബോള്‍ പ്രേമികളും കാതുകൂര്‍പ്പിച്ചിരുന്നു.

സൂറിച്ചില്‍ ചേര്‍ന്ന അസാധാരണ പൊതുയോഗത്തിലാണ് ജിയാനി ഇന്‍ഫന്റിനോയെ ഫിഫയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സരത്തേയും വെല്ലുന്ന ഉദ്വേഗത്തിനൊടുവിലാണ് ഫിഫയുടെ അധ്യക്ഷനായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയാണ് ഇന്‍ഫന്റിനോ. യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റീനി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്‍ഫന്റിനോ മത്സരരംഗത്തേക്ക് എത്തിയത്.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇന്‍ഫാന്റിനോ 88 ഉം ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 85 വോട്ടും നേടിയിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 115 വോട്ടുനേടിയാണ് ഇന്‍ഫന്റിനോ ജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ ഏഷ്യയില്‍ നിന്നുള്ള ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന് നാലു വോട്ടു മാത്രമാണ് ലഭിച്ചത്. ജെറോം ഷാംപേനാകട്ടെ, വോട്ട് ഒന്നും കിട്ടിയതുമില്ല. രണ്ടാം ഘട്ടത്തില്‍ വിജയിക്കാന്‍ മൊത്തം വോട്ടിന്റെ 50 ശതമാനമായ 104 വോട്ടുകള്‍ മതിയെന്നിരിക്കെ ജിയാനിക്ക് 115 വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. 1974നു ശേഷം ആദ്യമായാണ് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുന്നത്.

നാലു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 80 ലക്ഷം യൂറോയാണ് പ്രസിഡന്റിന്റെ ഹോണറേറിയം. (പുതിയ പാക്കേജില്‍ ഇതിനു മാറ്റം വന്നേക്കും).

ഇറ്റാലിയന്‍, സ്വിസ് പൌരത്വമുള്ളയാളാണ് ഈ നാല്‍പ്പത്തിയഞ്ചുകാരന്‍. 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫാന്റിനോയ്ക്ക് യുവേഫയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുതിനു തൊട്ടു മുമ്പ് നാടകീയമായി രംഗത്തെത്തിയ ഇന്‍ഫാന്റിനോ, ഫൈനല്‍ റൌണ്ടിലെ താരവും ഇദ്ദേഹമായിരുന്നു.

2000 ലാണ് യുവേഫയില്‍ ഇദ്ദേഹം ചേരുന്നത്. അഭിഭാഷകനായും നൊയെചാറ്റല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റഡീസിന്റെ (സിഐഇഎസ്) സെക്രട്ടറി ജനറലായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുള്ള ഇദ്ദേഹം, ദ്വിഭാഷാ അഭിഭാഷകനാണ്. ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ളീഷ്, സ്പാനീഷ് എന്നീ ഭാഷകള്‍ വശമുണ്ട്. ബ്ളാറ്ററുടെ നാടായ സ്വിസിലെ വിസ്പിന്‍കാരനാണ് ഇദ്ദേഹം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകകപ്പില്‍ 40 രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

ഫെബ്രുവരി 26നു (വെള്ളി) ചേര്‍ന്ന ഫിഫയുടെ അസാധാരണ കോണ്‍ഗ്രസിന്റെ ഉച്ചകഴിഞ്ഞുള്ള സെഷനിലാണ് ഒമ്പതാമത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുറോപ്പ്, ഏഷ്യ, കോണ്‍ കാകഫ്, പസഫിക്, ലാറ്റിന്‍ അമേരിക്കന്‍ സംയുക്ത മേഖലകള്‍ അടങ്ങുന്ന കോണ്‍ഗ്രസിലാണ് തെരഞ്ഞെടുപ്പു നടന്നത്.

വോട്ടെടുപ്പിനു മുമ്പ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 15 മിനിനുനേരം പ്രസംഗിക്കാന്‍ അവസരം നല്‍കിയിരുന്നു.വോട്ടെടുപ്പു നടന്ന ഫിഫ ആസ്ഥാനമായ സൂറിച്ചിലെ ഹാളന്‍സ്റേഡിയത്തിനു പുറത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. 13,000 പേര്‍ക്കിരിക്കാവുന്ന ഹാളില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഫിഫ സ്വീകരിച്ചിരുന്നു. ഫുട്ബോളില്‍ ഏഷ്യയും യൂറോപ്പും ഏറ്റുമുട്ടിയതുപോലെയാണ് ഒടുവില്‍ കാര്യങ്ങള്‍ അവസാനിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.