• Logo

Allied Publications

Europe
സൂറിച്ചില്‍ കേളി ചാരിറ്റി ഗാല മാര്‍ച്ച് 19ന്
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ പ്രധാന പദ്ധതികളില്‍ ഒന്നായ കിന്റര്‍ ഫോര്‍ കിന്റര്‍ ചാരിറ്റി ഷോ ഒരുക്കുന്നു. മാര്‍ച്ച് 19നു (ശനി) സൂറിച്ചിലെ ഹോര്‍ഗന്‍ ദേവാലയഹാളിലാണ് ചാരിറ്റി ഗാല അരങ്ങേറുക.

കേളിയുടെ രണ്ടാം തലമുറക്കുവേണ്ടി തുടങ്ങിയ ഈ കൂട്ടായ്മയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍, സ്വിസ് കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന കേളി പ്രോജക്ട് ആണ് കിന്റര്‍ ഫോര്‍ കിന്റര്‍. കേരളത്തിലെ നിര്‍ധനരായ കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന സ്വിസ് മലയാളി കുട്ടികള്‍ വിലപ്പെട്ടതായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ചെയ്യുന്നു. കേളി പദ്ധതിയിലൂടെ സ്വിസ് മലയാളി കുട്ടികള്‍ ഇതിനകം മൂവായിരത്തോളം പഠനത്തില്‍ സമര്‍ഥരായ നിര്‍ധന കുട്ടികളെ സഹായിച്ചു. ഇതിനായി കുട്ടികള്‍ തന്നെ എഴുപതിനായിരത്തോളം സ്വിസ് ഫ്രാങ്ക് സമാഹരിച്ചു. മൈക്രോ ക്രെഡിറ്റ് പദ്ധതിയിലൂടെ പ്രഫഷണല്‍ സ്കൂളുകളില്‍ പഠിക്കുന്ന 15 നിര്‍ധന വിദ്യാര്‍ഥികളെ ഈ കൂട്ടായ്മ പഠിപ്പിക്കുന്നു. കൂടാതെ ആദിവാസി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉപരി വിഭിന്നശേഷിയുള്ള കുട്ടികളെ പഠനത്തിലും സഹായിക്കുന്നു.

കേളി എക്സിക്യുട്ടീവ് കമ്മിറ്റിയും കുട്ടികളുടെ കൂട്ടായ്മയും സംയുക്തമായാണ് ഗാലയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നുവെന്ന് സോഷ്യല്‍ സര്‍വീസ് കോഒര്‍ഡിനേറ്റര്‍ നെല്‍സണ്‍ റോഡ്രിഗോസ് അറിയിച്ചു. കേളി തുടക്കം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ അതിയായ സന്തോഷം ഉണ്െടന്ന് നെല്‍സണ്‍ പറഞ്ഞു.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് (ംംം.സശിറലൃളീൃസശിറലൃ.ീൃഴ) വിവരങ്ങള്‍ക്ക്: സോബി പറയംപിള്ളില്‍ 044.3810562.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.