• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ തടികൊണ്ടുള്ള തവി ഉപയോഗിച്ചതിനു പാചകക്കാരിക്കു ജയില്‍ ശിക്ഷ
Share
വിയന്ന: ഓസ്ട്രിയയിലെ ഗ്രാസില്‍, തടികൊണ്ടുള്ള തവിയും കട്ടിംഗ് ബോര്‍ഡും ഉപയോഗിച്ച് പാചകം ചെയ്ത പാചകക്കാരിക്ക് ജയില്‍ ശിക്ഷ. ബ്യൂറോക്രസിയുടെ ചരടുവലി ഒടുവില്‍ ഫലം കണ്ടു. ഗ്രാസിലെ ബയോ പാചകക്കാരിയായ യൂഷിജ് മാറ്റ്സര്‍ തടികൊണ്ടുള്ള പാചകസാമഗ്രികള്‍ ഉപയോഗിച്ച് വൃത്തിഹീനമായി പാചകം ചെയ്തു എന്നതായിരുന്നു അവര്‍ക്കെതിരെയുള്ള കുറ്റം.

പ്ളാസ്റിക് തവികളും കട്ടിംഗ് ബോര്‍ഡുകളും ഉപയോഗിക്കുവാന്‍ യൂഷിജ് വിസമ്മതിക്കുകയും തടികൊണ്ടുള്ള വസ്തുക്കള്‍തന്നെ പാചകത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഇതിനാണ് 550 യൂറോ പിഴ അടയ്ക്കാന്‍ വിധിച്ചത്. എന്നാല്‍ തന്റെ വാദഗതി നിരസിച്ചതിനാല്‍ പിഴ അടയ്ക്കാന്‍ അവര്‍ തയാറായില്ല. അതിനാല്‍ രണ്ടര ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഉത്തരവായി.

പ്ളാസ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ഫോര്‍മാലിന്‍ വാതകം കാന്‍സര്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നു വിയന്ന അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ വാദിച്ചെങ്കിലും വൃത്തി മാത്രം പരിഗണിച്ച് അവരോടു പിഴയടയ്ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ