• Logo

Allied Publications

Europe
ജര്‍മനിയുള്‍പ്പെടെ 55 രാജ്യങ്ങളില്‍നിന്നു മാര്‍സ് ചോക്ളേറ്റുകള്‍ തിരികെ വിളിക്കുന്നു
Share
ബെര്‍ലിന്‍: വന്‍കിട ചോക്ളേറ്റ് നിര്‍മാതാക്കളായ മാര്‍സ് ജര്‍മനിയുള്‍പ്പെടെ 55 രാജ്യങ്ങളില്‍നിന്നു ചോക്ളേറ്റുകള്‍ തിരികെവിളിക്കുന്നു.

നെതര്‍ലന്‍ഡ്സിലെ വേഗലിലെ പ്ളാന്റില്‍ നിര്‍മിച്ച ചില സ്നിക്കേഴ്സ് ചോക്ളേറ്റ് പാക്കറ്റുകളില്‍ പ്ളാസ്റിക്കിന്റെ അംശം കണ്ടത്തിയതിനെത്തുടര്‍ന്നാണ് തിരിച്ചുവിളിക്കല്‍ നടപടി പ്രഖ്യാപിച്ചത്. 2015 ജൂണ്‍ 19 മുതല്‍ 2016 ജനുവരി 8 വരെയുള്ള സമയത്ത് കമ്പനി ഉത്പാദിപ്പിച്ച ചോക്ളേറ്റ് ഇനങ്ങളാണു തിരികെ വിളിച്ചിരിക്കുന്നത്. മാഴ്സ്, സ്നിക്കേഴ്സ്, മില്‍ക്കിവേ, സെലിബ്രേഷന്‍സ് എന്നീ ഇനങ്ങളാണു തിരിച്ചു വിളിച്ച പട്ടികയിലുള്ളത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ ജര്‍മനിയിലാണു പ്ളാസ്റിക്കിന്റെ അംശം കണ്ടത്തിയത്. കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലാണ് ഈ ചോക്ളേറ്റുകള്‍ എത്തിയിട്ടുള്ളത്. ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളാണു മാഴ്സ്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നാണ് തിരിച്ചുവിളിക്കല്‍ കൂടുതലായി ബാധിക്കുന്നത്. എന്നാല്‍, യുഎസിനെ മാഴ്സിന്റെ തിരിച്ചുവിളിക്കല്‍ നടപടി ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്ളാസ്റിക്കിന്റെ അംശം ചോക്ളേറ്റില്‍ എത്രമാത്രം കലര്‍ന്നിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ലന്നും കമ്പനി പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.