• Logo

Allied Publications

Europe
ഫ്രാന്‍സില്‍ 185 സൌന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് ഉപദേശം
Share
പാരീസ്: എല്‍ഒറിയല്‍ അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ 185 സൌന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഫ്രഞ്ച് കണ്‍സ്യൂമര്‍ ഫോറം ഉപയോക്താക്കളെ ആഹ്വാനം ചെയ്തു. വിഷാംശമുള്ള പദാര്‍ഥങ്ങള്‍ ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്നതാണു കാരണം.

ഷാംപൂ, ഡീഓഡറന്റ്, ടൂത്ത് പേസ്റ്, പെര്‍ഫ്യൂം തുടങ്ങിയ ഉത്പന്നങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. അഡിഡാസ്, പ്ളേബോയ്, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ്, ഗാര്‍ണിയര്‍, കോള്‍ഗേറ്റ്, ആക്സ് തുടങ്ങിയവയാണു ബ്രാന്‍ഡുകള്‍.

ടോക്സിക്കോളജിസ്റുകളും ഡെര്‍മറ്റോളജിസ്റുകളും നിരന്തരം മുന്നറിയിപ്പു നല്‍കിയിട്ടും നിര്‍മാതാക്കള്‍ പല മാരക പദാര്‍ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

185 ഉത്പന്നങ്ങളില്‍ നൂറിലും ഹോര്‍മോണ്‍ ഘടനയില്‍ മാറ്റം വരുത്തുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. സിംഹഭാഗം സൌന്ദര്യവര്‍ധക വസ്തുക്കളുടെയും നിര്‍മാണവും വിപണനവും നടത്തുന്ന ഫ്രാന്‍സില്‍നിന്ന് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന സൌന്ദര്യവര്‍ധക വസ്തുക്കള്‍ എല്ലാംതന്നെ പലവിധ ഗുണമേന്മ പരീക്ഷണങ്ങളും മറ്റും കഴിഞ്ഞാണു വിപണിയില്‍ എത്തുന്നതെങ്കിലും ഇതിന്റെ മറവില്‍ വ്യാജന്മാരുണ്െടന്നുള്ള വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉദാഹരണത്തിനായി വാഹനലോകത്തെ വമ്പന്മാരായ ജര്‍മനിയുടെ ഫോക്സ് വാഗന്‍ കമ്പനിയില്‍ പുകയെച്ചൊല്ലിയുള്ള തട്ടിപ്പുതന്നെ ഈയടുത്തകാലത്തുണ്ടായ സംഭവങ്ങളില്‍ ഏറ്റവും വലുതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​