• Logo

Allied Publications

Europe
വിയന്നയില്‍ ശാലോം ഫെസ്റിവല്‍ മേയ് 20 മുതല്‍ 22 വരെ
Share
വിയന്ന: ഓസ്ട്രിയായുടെ നവ സുവിശേഷീകരണ രംഗത്ത് വിയന്ന അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ക്രിസ്തോഫ് ഷോണ്‍ബോണിന്റെ അനുഗ്രഹാശിസുകളോടെ പ്രവര്‍ത്തനമാരംഭിച്ച ശാലോം ആത്മീയാഘോഷം 'ശാലോം ഫെസ്റിവല്‍ 2016' മേയ് 20, 21, 22 തീയതികളില്‍ വിയന്നയിലെ പതിനഞ്ചാമത്തെ ജില്ലയിലുള്ള ഫാറെ അക്കോണ്‍ പ്ളാറ്റ്സില്‍ (ഓവര്‍സെ സ്ട്രാസെ 2 സി) നടക്കും.

ശാലോം ശുശ്രൂഷകളെ വിയന്നയിലെ മലയാളികള്‍ക്കിടയില്‍ ശാക്തീകരിക്കുകയാണു ശാലോം ഫെസ്റിവലിന്റെ മുഖ്യലക്ഷ്യം. വിശ്വാസത്തകര്‍ച്ചയുടെ ആഴങ്ങളില്‍ മുങ്ങി താണുപോയ ഓസ്ട്രിയന്‍ ജനതയുടെ വിശ്വാസത്തെ ഉയര്‍ത്താനും വര്‍ധിപ്പിക്കാനും ദൈവവചനം അവരിലേക്കെത്തിക്കുകയുമാണു ശാലോമിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാധ്യമാവുക ഇവിടെ ജീവിക്കുന്ന മലയാളികളിലൂടെയാണ്. സുവിശേഷവത്കരണത്തിന് മലയാളികള്‍ക്കുള്ള വിളിയെ അവര്‍ക്ക് ബോധ്യപ്പെടുത്തി അവരെ പ്രബുദ്ധരാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ ലക്ഷ്യം ശാലോമിനു കൈവരുന്നത്.

ശാലോമിന്റെ അതിപ്രശസ്തരായ വചനപ്രഘോഷകര്‍ പങ്കെടുക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ ശാലോം ഫെസ്റിവലിന്റെ മറ്റൊരു പ്രത്യേകത. ഫാ. റോയി പാലാട്ടി സിഎംഐയുടെ ആത്മീയനേതൃത്വത്തില്‍ ശാലോമിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഷെവലിയര്‍ ബെന്നി പുന്നത്തുറ, ശാലോം അമേരിക്കയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാന്റോ കാവില്‍പുരയിടം, പ്രശസ്ത വചനപ്രഘോഷകര്‍ ഡോ. ജോണ്‍ ഡി, റെജി കൊട്ടാരം എന്നിവരാണ് വചനവേദിയില്‍ എത്തുന്നത്. അനുഗ്രഹീത ഗായകനും സംഗീത സംവിധായകനുമായ സിബി തോമസ് ഫെസ്റിവലില്‍ മ്യൂസിക് മിനിസ്ട്രി നയിക്കും.

വിയന്നയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളി സിഎസ്ടി ഫെസ്റിവല്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കും. ഫെസ്റിവലിന്റെ രണ്ടാം ദിവസമായ മേയ് 21നു വിയന്ന അതിരൂപതയുടെ തലവന്‍ കര്‍ദ്ദിനാള്‍ ക്രിസ്തോഫ് ഷോണ്‍ബോണ്‍ സമ്മേളത്തില്‍ പങ്കെടുത്ത് ആശീര്‍വാദവും സന്ദേശവും നല്കും.

വിശദ വിവരങ്ങള്‍ക്ക്: ജോസഫ് പുതുപള്ളി +43 69919546429, ജയിംസ് കയ്യാലപറമ്പില്‍: +43 69991070042, ഡോ. റോസി പുതുപ്പള്ളി +43 69914099069.

റിപ്പോര്‍ട്ട്: ജോബി ആന്റണി

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​