• Logo

Allied Publications

Europe
കാമറോണ്‍ ഡീല്‍ ഉറപ്പിച്ചിങ്കിെലും യൂറോപ്യന്‍ വിരോധികള്‍ ബ്രിട്ടനില്‍ പ്രതിഷേധം തുടരുന്നു
Share
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവച്ച ഒത്തുതീര്‍പ്പ് ധാരണയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വന്‍ വിജയമായി അവകാശപ്പെടുമ്പോഴും രാജ്യത്തെ യൂറോപ്യന്‍വിരോധികളുടെ എതിര്‍പ്പ് അവസാനിക്കുന്നില്ല.

യൂറോപ്പില്‍ തുടരാനുള്ള പ്രചാരണത്തിനു താന്‍ മുന്നിലുണ്ടാകുമെന്നു ധാരണ ഒപ്പുവച്ച് അര മണിക്കൂറിനുള്ളില്‍ കാമറോണ്‍ തുറന്നു പ്രഖ്യാപിച്ചു. എന്നാല്‍, അദ്ദേഹത്തെ തുറന്നെതിര്‍ത്ത് സ്വന്തം പാര്‍ട്ടിയിലെ ആറു പ്രമുഖര്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

ജോണ്‍ വിറ്റിങ്ഡേല്‍, തെരേസ് വില്ലിയേഴ്സ്, മൈക്കല്‍ ഗവേ, ക്രിസ് ഗ്രേയ്ലിങ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത്, പ്രീതി പട്ടേല്‍ എന്നിവരാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുക തന്നെ വേണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നത്. ഈ ആവശ്യത്തിനായി പ്രചാരണം നടത്തുന്നതിന് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പോലും തയാറാണെന്ന് ഇവരില്‍ പലരും പറയുന്നു.

ഹിതപരിശോധനയില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് കാമറോണിന്റെ ആഹ്വാനത്തിന് എതിരാണെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടില്ല. എന്നാല്‍, അവസാന നിമിഷം മനസു മാറ്റാന്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, യൂറോപ്പ് വിടാനുള്ള തീരുമാനം യുകെയെ സംബന്ധിച്ചിടത്തോളം വന്‍ സാമ്പത്തിക പ്രതിസന്ധിക്കു വഴി തെളിക്കുമെന്നാണു ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണിന്റെ മുന്നറിയിപ്പ്. റഷ്യയ്ക്കു മുന്നില്‍ ബ്രിട്ടന്‍ കൂടുതല്‍ അരക്ഷിതമാകാന്‍ ഇങ്ങനെയൊരു തീരുമാനം ഇടയാക്കുമെന്നു മൈക്കല്‍ ഫാലന്റെ മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പുളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ