• Logo

Allied Publications

Europe
ബ്രിസ്ക കലാമേള: ലിറില്‍ ടോം മലയാളിമങ്ക, ബിനു ജേക്കബ് പുരുഷ കേസരി
Share
ബ്രിസ്റോള്‍: ബ്രിസ്ക കലാമേളയോടനുബന്ധിച്ചു സൌത്ത്മീഡിലെ ഗ്രീന്‍വേ സെന്ററില്‍ മത്സരാര്‍ഥികളുടെ ബുദ്ധിശക്തിയും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും രസകരമാക്കിയ വാശിയേറിയ മത്സരത്തില്‍ ആസ്കില്‍ (അടഗ) നിന്നുള്ള ബിനു ജേക്കബ് പുരുഷ കേസരിയായും സ്നേഹ അയല്‍ക്കൂട്ടത്തിലെ ലിറില്‍ ടോം മലയാളി മങ്കയായും തെരഞ്ഞെടുക്കപ്പെട്ടു.

റോണി ഏബ്രഹാം പുരുഷ കേസരിക്കായുള്ള മത്സരത്തില്‍ ഫസ്റ് റണ്ണര്‍ അപ്പ് ആയപ്പോള്‍ സ്റീഫന്‍ ജോസഫ് സെക്കന്റ് റണ്ണര്‍ അപ്പ് ആയി. സൌത്ത്മീഡില്‍ നിന്നുള്ള മിനി സ്കറിയ മലയാളി മങ്ക മത്സരത്തില്‍ ഫസ്റ് റണ്ണര്‍ അപ്പ് ആയി. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ജേക്കബും ലിസയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ വനേസ ജോണ്‍സന്‍ ബ്രിസ്ക കലാതിലകമായി. കെവിന്‍ ജിജിയും ആനന്ദ് ജോസും കലാപ്രതിഭ പട്ടം പങ്കുവച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനു തുടങ്ങിയ മത്സരങ്ങളുടെ തുടര്‍ച്ചയായാണു കൊച്ചുകുട്ടികളുടെ പുഞ്ചിരി മത്സരവും പുരുഷ കേസരി, മലയാളി മങ്ക മത്സരങ്ങളും അരങ്ങേറിയത്.

കൊല്ലം ഗാന്ധി ഭവനും ബ്രിസ്റോള്‍ സെന്റ് പീറ്റേഴ്സ് ഹോസ്പൈസിനും സഹായം നല്‍കാന്‍ വേണ്ടിയുള്ള ബ്രിസ്ക ചാരിറ്റി അപ്പീലിനു ലഭിച്ച മികച്ച പിന്തുണയായിരുന്നു ഗ്രീന്‍വേ സെന്റര്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. സര്‍ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര. അന്തരിച്ച മഹാകവി ഒ.എന്‍.വി. കുറുപ്പിന് അശ്രുപൂജ അര്‍പ്പിച്ചു കൊണ്ട് ആരംഭിച്ച ഗാനമേളയില്‍ ഹരീഷ് പാലാ, അജിത്ത് പാലിയത്ത്, ദീപ സന്തോഷ്, അലീന സജീഷ്, ജിഷ മാത്യൂ, ജിബിന്‍ ജോര്‍ജ്, സന്തോഷ് കുമാര്‍, സ്നേഹ സന്തോഷ്, സിനോ തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇവര്‍ക്കൊപ്പം ബ്രിസ്റ്റോളില്‍നിന്നുമുള്ള പ്രമോദ് പിള്ളൈയും ദേവലാല്‍ സഹദേവനും തകര്‍പ്പന്‍ പാട്ടുകളുമായി പുരുഷാരത്തിലേക്കിറങ്ങി വന്നപ്പോള്‍ ഗ്രീന്‍ വേ സെന്റര്‍ ഇളകി മറിഞ്ഞു. തബലയില്‍ മായിക പ്രപഞ്ചം തീര്‍ക്കുന്ന മനോജ് ശിവയും ഡ്രംസില്‍ വിസ്മയം തീര്‍ക്കുന്ന ജോയ് തോമസും മൃദംഗത്തില്‍ ജിബിന്‍ ജോര്‍ജും കീ ബോര്‍ഡ് വായിച്ച മുകേഷ് കണ്ണനും സിജോ ചാക്കോയും തബലയുമായി ദീപേഷ് സ്കറിയയും റിഥം പാടിസ്റ് ബേബി കുര്യനും ടൈമിംഗ് വായിക്കുന്ന മേബിള്‍ ലൂക്കോസും ബാസ് ഗിത്താര്‍ കൈക്കാര്യം ചെയ്ത സാബു ജോസും പ്രമുഖ കലാകാരന്‍ കനേഷ്യസ് അത്തിപ്പൊഴിയിലും സര്‍ഗവേദിയെ ബ്രിസ്റോളിലെ സംഗീതാസ്വാദകരുടെ നിറുകയിലെത്തിച്ചു.

ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റെയും നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൈസന്റ്, അനില്‍ തോമസ്, റെജി മണിക്കുളം, വിനോദ് ജോണ്‍സന്‍, സന്തോഷ്, ടോം ലൂക്കോസ്, ജെഗി ജോസഫ്, കലാമേളയുടെ കോഓര്‍ഡിനേറ്ററായ ശെല്‍വരാജ്, രഘുവരന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്