• Logo

Allied Publications

Europe
ബെര്‍ലിന്‍ ചലചിത്ര മേളയില്‍ 'ഒറ്റാല്‍' പുരസ്കാരം നേടി
Share
ബെര്‍ലിന്‍: ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ബെര്‍ലിന്‍ ചലചിത്ര മേളയില്‍ ജയരാജ് ചിത്രം ഒറ്റാലിനു പുരസ്കാരം ലഭിച്ചു. കുട്ടികളെയും ചെറുപ്പക്കാരെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളുടെ വിഭാഗമായ ജനറേഷന്‍ കെ പ്ളസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റല്‍ ബിയര്‍ അവാര്‍ഡാണ് ഒറ്റാലിനു ലഭിച്ചത്.

പ്രകൃതിയുടെയും സംഗീതത്തിന്റെയും പ്രഗത്ഭരായ അഭിനേതാക്കളുടെയും അപ്രതിരോധ ബിംബങ്ങളാല്‍ ഈ ചിത്രം തങ്ങളെ സ്പര്‍ശിച്ചെന്നു പുരസ്കാര പ്രഖ്യാപനം നടത്തവേ ജൂറി വിലയിരുത്തി. ചില വിവരങ്ങളുടെ അതുല്യ ചിത്രീകരണവും തങ്ങളെ സ്പര്‍ശിച്ചതായും ചലച്ചിത്രരൂപത്തിലൂടെ സങ്കടമുണര്‍ത്തുന്നതും ഗൌരവമുള്ളതുമായ വിഷയം കൈകാര്യം ചെയ്തത് വളരെ പ്രാധാന്യത്തോടെ കാണുന്നു. ഇതിനൊടൊപ്പം തന്നെ ജീവിതത്തിലെ തമാശകളും സന്തോഷവും ചിത്രീകരിക്കാനും ഒറ്റാലിനിനുകഴിഞ്ഞെന്നു ജൂറി വിലയിരുത്തി.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മികച്ച തിരക്കഥ, പരിസ്ഥിതി സംരക്ഷണത്തിനുള്ള ചിത്രം എന്നിങ്ങനെ ദേശീയ ചലചിത്ര പുരസ്കാരങ്ങളും ഒറ്റാല്‍ നേടിയിരുന്നു. ഡിസംബറില്‍ നടന്ന കേരള രാജ്യാന്തര ചലചിത്രമേളയില്‍ ഉന്നത പുരസ്കാരങ്ങളെല്ലാം നേടി കേരളത്തിന് അഭിമാനമായ ചിത്രം സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ ജയരാജാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയും അവന്റെ മുത്തച്ഛനും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുന്ന ചിത്രം റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ വാങ്കാ എന്ന ചെറുകഥയുടെ ചലചിത്രാവിഷ്കാരമാണ്.

അശാന്ത് കെ. ഷാ, കുമരകം വാസുദേവന്‍, ഷൈന്‍ ടോം ചാക്കോ, സബിത ജയരാജ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. തിയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈനിലും റിലീസ് ചെയ്ത ഇന്ത്യയിലെ ആദ്യ സിനിമയെന്ന പ്രശസ്തിയും ഒറ്റാലിനു സ്വന്തമായിട്ടണ്ട്. ദേശീയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.