• Logo

Allied Publications

Europe
യുക്മ ഗോള്‍ഡന്‍, സില്‍വര്‍ ഗാലക്സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Share
ലണ്ടന്‍: യുക്മ ഗോള്‍ഡന്‍, സില്‍വര്‍ ഗാലക്സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുക്മ ഗോള്‍ഡന്‍ ഗാലക്സി അവാര്‍ഡ് ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്റസ് റീജണും സില്‍വര്‍ ഗാലക്സി അവാര്‍ഡ് ഈസ്റ് ആംഗ്ളിയ റീജണും കരസ്ഥമാക്കി.

യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, സെക്രട്ടറി സജിഷ് ടോം, യുക്മ ദേശിയ ട്രഷറര്‍ ഷാജി തോമസ്, യുക്മ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, യുക്മ മുന്‍ പ്രസിഡന്റ് വിജി കെ.പി. എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

യുക്മയുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ ഏറെ ജനാധിപത്യപരമായി വിവിധ അംഗ അസോസിയേഷനുകളെയും വിവിധ റീജണുകളുടെയും മുഴുവന്‍ പിന്തുണയും ഉറപ്പു വരുത്തികൊണ്ട് ചര്‍ച്ചകളില്‍ റീജണുകളുടെയും അംഗ അസോസിയേഷനുകളുടെയും അഭിപ്രായം കണക്കിലെടുത്താണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

യുക്മയുടെ പ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പ്രവര്‍ത്തന മികവാണ് മിഡ്ലാന്‍ഡ്സ് റീജണിനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. യുക്മയുടെ ആദ്യ കാലഘട്ടം മുതല്‍ തന്നെ മികച്ച പ്രവര്‍ത്തനം ആണ് റീജണ്‍ കാഴ്ചവച്ചത്. ജയകുമാര്‍ നായര്‍ പ്രസിഡന്റായും ഡിക്സ് ജോര്‍ജ് സെക്രട്ടറിയായും കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

സില്‍വര്‍ ഗാലക്സി അവാര്‍ഡു നേടിയ ഈസ്റ് ആംഗ്ളിയ റീജണ്‍ ശ്രദ്ധിക്കപ്പെടുന്നതു യുക്മയുടെ ദേശിയ പ്രസിഡന്റ് നേതൃത്വം കൊടുക്കുന്നു എന്നതുകൊണ്ട് മാത്രമല്ല മറിച്ച് യുക്മയിലെ രഞ്ജിത് കുമാര്‍ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു എന്നതുകൊണ്ടാണ്. മികച്ച റീജണല്‍ കമ്മിറ്റിയും മികച്ച സംഘാടകരും സ്വന്തമായ റീജണ്‍ ആണ് ഈസ്റ് ആംഗ്ളിയ. യുക്മയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണ ആണ് റീജണ്‍ നല്‍കി കൊണ്ടിരിക്കുന്നത്. യുക്മ ഈസ്റ് ആംഗ്ളീയ റീജണിന്റെ പ്രവര്‍ത്തന മികവു മനസിലാക്കിയാണു നാഷണല്‍ കമ്മിറ്റി കഴിഞ്ഞ പ്രാവശ്യം നാഷണല്‍ കലാമേളയ്ക്കായി തെരഞ്ഞെടുത്തത്.

യുക്മയുടെ നേപ്പാള്‍ ചാരിറ്റി മിഷന്‍ യുക്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു നാഴികക്കല്ലായി മാറി എന്നതിനൊപ്പം അംഗ അസോസിയേഷനുകളെ സംഘടനയുടെ മുഖ്യ ധാരയിലേക്കു സജീവമാക്കാനും ഇതു കാരണമായി.

ഈസ്റ് ആംഗ്ളിയയുടെ ഈ നേട്ടത്തില്‍ സെക്രട്ടറി ഓസ്റിനും വൈസ് പ്രസിഡന്റ് സണ്ണി മോനും തോമസ് മാറാട്ട്കളവും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.