• Logo

Allied Publications

Europe
ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ 'ഒറ്റാല്‍' മികച്ച കുട്ടികളുടെ ചിത്രം
Share
ബെര്‍ലിന്‍: ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ബെര്‍ലിനില്‍ കേരളത്തിന്റെ അഭിമാനമായ 'ഒറ്റാലി'നു പുരസ്കാരം. കുട്ടികളെയും ചെറുപ്പക്കാരെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളുടെ വിഭാഗമായ ജനറേഷന്‍ കെ പ്ളസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റല്‍ ബിയര്‍ അവാര്‍ഡാണ് ഒറ്റാലിനു ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥ,പരിസ്ഥിതി സംരക്ഷണത്തിനുള്ള ചിത്രം എന്നിങ്ങനെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഒറ്റാല്‍ നേടിയിരുന്നു.ഡിസംബറില്‍ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉന്നത പുരസ്കാരങ്ങളെല്ലാം നേടി കേരളത്തിന് അഭിമാനമായ ചിത്രം സംവിധാനം ചെയ്തത് ദേശീയ പുരസ്കാര ജേതാവായ ജയരാജാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയും അവന്റെ മുത്തച്ഛനും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുന്ന ചിത്രം റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ്.

പ്രകൃതിയുടെയും സംഗീതത്തിന്റെയും പ്രഗല്ഭ അഭിനേതാക്കളുടെയും അപ്രതിരോധ്യ ബിംബങ്ങളാല്‍ ചിത്രം തങ്ങളെ സ്പര്‍ശിച്ചെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി വിലയിരുത്തി. ചില വിവരങ്ങളുടെ അതുല്യ ചിത്രീകരണവും തങ്ങളെ സ്പര്‍ശിച്ചു. ഒരു ചലച്ചിത്രരൂപത്തിലൂടെ സങ്കടമുണര്‍ത്തുന്ന,ഗൌരവമുള്ള വിഷയം കൈകാര്യം ചെയ്തത് വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഇതിനൊപ്പം തന്നെ ജീവിതത്തിലെ തമാശകളും സന്തോഷവും ചിത്രീകരിക്കാനും ഒറ്റാലിനായി ജൂറി വിലയിരുത്തല്‍ കുറിപ്പില്‍ പറഞ്ഞു. കുട്ടികള്‍ക്കായുള്ള സിനിമകളെ രണ്ടുവിഭാഗങ്ങളാക്കിയാണു ബെര്‍ലിന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാറ്. ജനറേഷന്‍ കെ പ്ളസ് കൂടാതെ ജനറേഷന്‍ 14 പ്ളസ് എന്ന വിഭാഗമാണുള്ളത്.

അശാന്ത് കെ. ഷാ, കുമരകം വാസുദേവന്‍, ഷൈന്‍ ടോം ചാക്കോ, സബിത ജയരാജ് എന്നിവരാണു ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. തിയറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈനിലും റിലീസ് ചെയ്ത ഇന്ത്യയിലെ ആദ്യ സിനിമയെന്ന ഖ്യാതിയും ഒറ്റാലിന് സ്വന്തമാണ്. ദേശീയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുംബയ് ചലച്ചിത്രമേളയിലും പുരസ്കാരങ്ങള്‍ നേടി.

റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ