• Logo

Allied Publications

Europe
വിയന്നയില്‍ ഗ്രനേഡുമായി വിദ്യാര്‍ഥി സ്കൂളിലെത്തിയത് പരിഭ്രാന്തി പരത്തി
Share
വിയന്ന: പത്താമത്തെ ജില്ലയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥി ഗ്രനേഡുമായെത്തിയത് ഏറെ പരിഭ്രാന്തി പരത്തി.

കഴിഞ്ഞദിവസം 14 വയസുകാരനായ വിദ്യാര്‍ഥി രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള പ്രോജക്ടിന്റെ ഭാഗമായി കൂടുതല്‍ മാര്‍ക്ക് നേടുവാനായി രണ്ടാം ലോകമഹായുദ്ധത്തില്‍ പൊട്ടാതെ അവശേഷിച്ച ഗ്രനേഡുമായി സ്കൂളിലെത്തിയതാണു സ്കൂള്‍ അതികൃതരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

പ്ളാസ്റിക് ബാഗില്‍ ഗ്രനേഡുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി അധ്യാപികയെ ഗ്രനേഡ് കാണിച്ചപ്പോള്‍ പരിഭ്രാന്തയായ അധ്യാപിക, ഉടന്‍ തന്നെ അപകട മണി മുഴക്കി ഫയര്‍ഫോഴ്സിനെയും പോലീസിനേയും വിളിച്ചുവരുത്തുകയും തുടര്‍ന്നു മുഴുവന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ബോംബ് സ്ക്വാഡ് എത്തിയാണു ഗ്രനേഡ് നിര്‍വീര്യമാക്കിയത്.

എന്നാല്‍ ഗ്രനേഡ് വീര്യം കുറഞ്ഞതായിരുന്നെന്നും അതിനാല്‍ തന്നെ വലിയ അപകടസാധ്യത ഇല്ലായിരുന്നെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. റുമേനിയക്കാരനായ വിദ്യാര്‍ഥിക്ക് തന്റെ മാതാപിതാക്കന്മാരുടെ റുമേനിയയിലെ വസതിയില്‍തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന ഗ്രനേഡ് കഴിഞ്ഞയാഴ്ചയാണ് കിട്ടിയത്. ലോഞ്ചര്‍ ഗ്രനേഡിന്റെ അകം പൊള്ളയായിരുന്നതിനാല്‍ പൊട്ടിയതാണന്നു കരുതിയാണ് കൂടുതല്‍ മാര്‍ക്ക് ലഭിക്കുവാനായി കുട്ടി അത് സ്കൂളില്‍ കൊണ്ടുവന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട