• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വേതനനികുതിയില്‍ ഇളവ് പ്രാബല്യത്തില്‍ വന്നു
Share
വിയന്ന: ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കിക്കൊണ്ട് ജനുവരി മുതല്‍ നികുതിയിളവ് പ്രാബല്യത്തില്‍ വരുത്താന്‍ ഓസ്ട്രിയന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ നികുതി 55 ശതമാനം മുതലും ഉയര്‍ന്ന വേതനം കിട്ടുന്നവരുടെ വേതന നികുതി 11 ശതമാനവും താഴ്ത്തിക്കൊണ്ട് നിയമം നിര്‍മിക്കപ്പെട്ടു. ഇതോടെ നികുതി കഴിച്ച് പോക്കറ്റില്‍ വീഴുന്ന തുകയ്ക്ക് വര്‍ധനവുണ്ടായി.

ട്രേഡ് യൂണിയന്റെ ശ്രമഫലമായി നിലവില്‍ വന്ന വാര്‍ഷിക ശമ്പളപരിഷ്കരണവും കൂട്ടി ചേര്‍ത്ത് നോക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 50 യൂറോ മുതല്‍ 220 യൂറോയുടെ വരെ മെച്ചം ലഭിക്കുന്നുണ്ട്. കുറഞ്ഞ ശമ്പളം മേടിക്കുന്നവര്‍ക്ക് (55 ശതമാനം) കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവരെക്കാള്‍ (15 ശതമാനം) അധികം ഇളവ് നല്‍കണമെന്നതും ട്രേഡ് യൂണിയന്റെ ആവശ്യമായിരുന്നു. ഇതിനായി ട്രേഡ് യൂണിയനുകളും വര്‍ക്കേഴ്സ് കൌണ്‍സിലുകളും സംയുക്തമായി 2014 മുതല്‍ ശ്രമങ്ങള്‍ തുടങ്ങുകയും ദേശീയതലത്തില്‍ പ്രാബല്യത്തില്‍ വരുത്താവുന്ന മോഡലിനു രൂപകല്‍പ്പന ചെയ്യുകയും ചെയ്തു.

ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങള്‍ക്ക് ബലമേകാന്‍ നിരത്തിലിറങ്ങുന്നതിനു പകരം തൊഴിലാളി പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒപ്പുശേഖരണം നടത്തി ട്രേഡ് യൂണിയന്‍ അധ്യക്ഷന്‍ എറിക് ഫോഗളറിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണു ഭരണകൂടുത്തിന്റെ പുതിയ ഉത്തരവ്

ആയിരം മുതല്‍ 1200 യൂറോ വരെ ശമ്പളം ലഭിക്കുന്നവര്‍ വേതന നികുതി നല്‍കേണ്ടതില്ല എന്നുമാത്രമല്ല , ഇക്കൂട്ടര്‍ക്ക് വര്‍ഷാവസാനം ട്രഷറിയില്‍നിന്നു പ്രത്യേക ആനുകൂല്യവും ലഭിക്കുന്നതാണ്. അതിനുള്ള അപേക്ഷ തൊഴിലാളികള്‍ വരും മാസങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. തൊഴില്‍ മേഖലയിലെ ആനുകൂല്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല നികുതിയുടെ കാര്യത്തിലും ഈ രാജ്യം എന്നും മുന്‍നിരയിലായിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം തന്നെ ഗവണ്‍മെന്റ് സ്വമേധയാ തന്നതല്ല, മറിച്ച് ട്രേഡ് യൂണിയന്റെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് ബൈജു ഓണാട്ട് പറഞ്ഞു.

പ്രതിവര്‍ഷം നടപ്പാക്കുന്ന ശമ്പള പരിഷ്കരണവും ആറു മാസത്തിലൊരിക്കല്‍ ലഭിക്കുന്ന ഇരട്ടി ശമ്പളവും സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവാനന്തര ആനുകൂല്യങ്ങളും അഞ്ച് ആഴ്ചയോളം വരുന്ന വാര്‍ഷിക അവധിയും തൊഴിലാളിക്ക് തൊഴില്‍ മേഖലയിലെ നിയമപരിരക്ഷയും എല്ലാം ഏതാനും ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.