• Logo

Allied Publications

Europe
യുകെയില്‍ ജോലി ചെയ്യുന്നവരില്‍ 30 ലക്ഷം വിദേശികള്‍
Share
ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരില്‍ മുപ്പതു ലക്ഷത്തോളം പേര്‍ വിദേശികളാണെന്നു കണക്ക്. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങളില്‍ ഇളവു തേടി ബ്രിട്ടന്‍ ശക്തമായി വാദിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യുകെയില്‍ എത്തിയ യൂറോപ്പിതര രാജ്യങ്ങളിലെ പൌരന്മാരില്‍ ഇന്ത്യക്കാരാണ് ഏറ്റവും മുന്നില്‍. ഏതാണ്ട് നാലു ലക്ഷത്തോളം വരും ഇക്കൂട്ടര്‍. രണ്ടാമത് പാക്കിസ്ഥാനികളും.

പ്രതിവര്‍ഷം രണ്ടര ലക്ഷം എന്ന കണക്കിലാണ് ബ്രിട്ടനിലെ വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു വരുന്നതെന്നും വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം കിഴക്കന്‍ യൂറോപ്പില്‍നിന്നു മാത്രം 1,20,000 പേര്‍ക്ക് ബ്രിട്ടനില്‍ ജോലി നേടാനായി. അതില്‍ അമ്പതിനായിരം പേരും റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നുമുള്ളവരാണ്. യുകെയിലെ തൊഴിലില്ലായ്മ നിരക്ക് പോയവര്‍ഷം 5.1 ശതമാനത്തില്‍ എത്തിയതും ഒരാശ്വാസമായി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറഞ്ഞ നിരക്കാണിത്.

ബ്രിട്ടനിലെ ആകെ തൊഴിലാളികളില്‍ ഒമ്പതിലൊന്ന് ആളുകള്‍ ഇപ്പോള്‍ വിദേശികളാണ്. യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റം തടയുന്നതിനു നേരിട്ടുള്ള നിര്‍ദേശങ്ങളൊന്നും യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രിട്ടന്‍ അവതരിപ്പിക്കുന്നില്ല. മറിച്ച്, വിദേശികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറിച്ച്, ബ്രിട്ടനോട് വിദേശികള്‍ക്കുള്ള താത്പര്യം കുറയ്ക്കാനാണു ശ്രമം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​