• Logo

Allied Publications

Europe
പ്രതിസന്ധികളെ മെര്‍ക്കല്‍ മറികടക്കും: ജുങ്കര്‍
Share
ബ്രസല്‍സ്: അഭയാര്‍ഥി നയവുമായി ബന്ധപ്പെട്ടു നേരിടുന്ന രൂക്ഷ വിമര്‍ശനങ്ങളും പ്രതിസന്ധികളുമെല്ലാം മറികടക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു സാധിക്കുമെന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ളോദ് ജുങ്കര്‍.

ജര്‍മന്‍ പുനരേകീകരണത്തിനു ദീര്‍ഘവീക്ഷണത്തോടെ നയരൂപീകരണം നടത്തിയ മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിനോടാണ് ഇക്കാര്യത്തില്‍ മെര്‍ക്കലിനെ ജുങ്കര്‍ ഉപമിക്കുന്നത്. കോളും ഇതുപോലെ തുടക്കത്തില്‍ വലിയ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും പിന്നീട് അദ്ദേഹമായിരുന്നു ശരിയെന്നു കാലം തെളിയിച്ചെന്നും ജുങ്കര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ബ്രസല്‍സ് ഉച്ചകോടിയില്‍ മെര്‍ക്കലിന്റെ അഭയാര്‍ഥിനയം കൂടുതല്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാകാന്‍ പോകുന്നതെന്നാണ് ഇതുവരെയുള്ള സൂചനകളില്‍ വ്യക്തമാകുന്നത്. ജര്‍മനിയുടെ മുഖ്യസഖ്യകക്ഷിയായ ഫ്രാന്‍സിന്റെ പിന്തുണ പോലും ഇക്കാര്യത്തില്‍ മെര്‍ക്കലിനു പ്രതീക്ഷിക്കാന്‍ കഴിയില്ല.

നാട്ടില്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ പോലും എതിര്‍ത്തപ്പോഴും കൂടെനിന്ന സോഷ്യല്‍ ഡെമോക്രാറ്റുകളും ഇപ്പോള്‍ നേരേ തിരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍, ഉച്ചകോടിയില്‍ മെര്‍ക്കല്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് എന്തായിരിക്കുമെന്നറിയാന്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ജര്‍മനി അഭയാര്‍ഥികളുടെ എണ്ണം പാതിയായി വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് ഇടയ്ക്കു പ്രചരിച്ചിരുന്നെങ്കിലും ദേശീയ ആഭ്യന്തര മന്ത്രാലയം ഇതു നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 11 ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ച സ്ഥാനത്ത് ജര്‍മനി ഈ വര്‍ഷം അഞ്ചു ലക്ഷം പേരെ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിനിടെ, ഗ്രീസിനെ ഷെങ്ഗണ്‍ മേഖലയില്‍നിന്നു പുറത്താക്കിയതുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നമെന്ന് ഉച്ചകോടിയുടെ അധ്യക്ഷന്‍ ഡോണള്‍ഡ് ടസ്ക് വ്യക്തമാക്കി. അതിര്‍ത്തി ഭദ്രമാക്കിയില്ലെങ്കില്‍ പുറത്താക്കുമെന്ന ശക്തമായ ഭീഷണി ഗ്രീസ് നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ആശ്വാസവചനം.

ബാല്‍ക്കന്‍ മേഖലയില്‍നിന്നുള്ള അഭയാര്‍ഥി പാതകള്‍ അടയ്ക്കാനുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നിര്‍ദേശം മെര്‍ക്കലും തള്ളിക്കളഞ്ഞു. തുര്‍ക്കിയുമായി യോജിച്ച് അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് അവരുടെ നിലപാട്. വ്യാഴാഴ്ചയാണ് ഉച്ചകോടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.