• Logo

Allied Publications

Europe
500 ന്റെ യൂറോ നോട്ടുകള്‍ നിര്‍ത്തലാക്കുന്നു ; ഗവേണിംഗ് കൌണ്‍സിലിന്റെ അംഗീകാരം
Share
ബ്രസല്‍സ്: അഞ്ഞൂറ് യൂറോയുടെ നോട്ടുകള്‍ നിര്‍ത്തലാക്കണമെന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗിയുടെ നിര്‍ദേശത്തിന് ഗവേണിംഗ് കൌണ്‍സില്‍ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ യൂറോ സോണ്‍ ധനമന്ത്രിമാര്‍ പച്ചക്കൊടി കാട്ടിയിരുന്നു.

കള്ളപ്പണം തടയുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് ഇല്ലാതാക്കുന്നതിനും കള്ളനോട്ട് നിയന്ത്രിക്കുന്നതിനുമൊക്കെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നിര്‍ദേശം വച്ചിരിക്കുന്നത്.

എന്നാല്‍, പണമായി ഇടപാടുകള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ഇതിനു നേരിട്ടു ബന്ധമൊന്നുമില്ലെന്ന് ദ്രാഗി ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ മൂല്യമുള്ള യൂറോ നോട്ടാണ് അഞ്ഞൂറിന്റേത്. ഇതു നിരോധിക്കുന്നത് യൂറോയില്‍ സമ്പാദ്യം ശേഖരിക്കുന്നതില്‍നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുമെന്ന വാദം ദ്രാഗി തള്ളുന്നു. അഞ്ഞൂറില്ലെങ്കില്‍ ഇരുനൂറിന്റെ നോട്ട് ഉപയോഗിച്ച് ആളുകള്‍ സമ്പാദ്യം ശേഖരിച്ചുകൊള്ളുമെന്നാണ് ദ്രാഗിയുടെ നിലപാട്. നിലവില്‍ 500, 200 എന്നിവ കൂടാതെ 100, 50, 20, 10, 5 എന്നീ യൂറോ നോട്ടുകളാണ് വിപണയിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.