• Logo

Allied Publications

Europe
കടക്കെണിയുടെ ബോംബ് നിര്‍വീര്യമാക്കാന്‍ ഇപ്പോള്‍ ഇടപെടണം: ജര്‍മന്‍ രഹസ്യ രേഖ
Share
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനി സമീപ ഭാവിയില്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനിടയുള്ളതായി സര്‍ക്കാരിന് ആശങ്ക. ഇതു വ്യക്തമാക്കുന്ന രഹസ്യരേഖ മാധ്യമങ്ങള്‍ ചോര്‍ത്തി.

കടക്കെണി ടൈംബോംബ് പോലെ പൊട്ടാന്‍ തയാറായി നില്‍ക്കുകയാണെന്നും ഈ ബോംബിനെ നിര്‍വീര്യമാക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നുമാണു സര്‍ക്കാരിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന ശക്തമായ മുന്നറിയിപ്പ്.

ബജറ്റില്‍ ഗണ്യമായ വെട്ടിക്കുറവുകളാണു നിര്‍ദേശിച്ചിരിക്കുന്നത്. ശക്തമായ ചെലവുചുരുക്കല്‍ നടപടികളും ആവശ്യമായി വരും.

രാജ്യത്തിന്റെ ജനതയ്ക്കു പ്രായമേറുകയും പകരം വയ്ക്കാന്‍ ആവശ്യത്തിനു സന്തതികള്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ ഇത്തരമൊരവസ്ഥയ്ക്കു കാരണമാകുന്നതെന്നും വിലയിരുത്തല്‍.

മതിയായ നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചില്ലെങ്കില്‍, 2060 ആകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 220 ശതമാനമായി കടം വളരുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്