കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ 67ാമത് റിപ്പബ്ളിക് ദിനാഘോഷവും പുതുവര്‍ഷ സംഗമവും നടത്തി. ജനുവരി 30ന് വൈകുന്നേരം കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളിലാണു പരിപാടികള്‍ അരങ്ങേറിയത്.
കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി ദേശീയ പതാക ഉയര്‍ത്തി. പ്രസിഡന്റ് ജോസ് പുതുശേരി, എല്‍സി വടക്കുംചേരി, ഗ്രിഗറി മേടയില്‍, ജോസഫ് കളപ്പുരയ്ക്കല്‍, റോമില്‍ നിന്നെത്തിയ എലിസബത്ത്, ഡേവിഡ് അരീക്കല്‍, ആന്റണി മുട്ടത്തോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വിവിയന്‍ അട്ടിപ്പേറ്റി, ഡേവീസ് വടക്കുംചേരി, ജോര്‍ജ് അട്ടിപ്പേറ്റി, മാത്യു തൈപ്പറമ്പില്‍, അലക്സ് പാലത്തിങ്കല്‍ എന്നിവരുടെ ഗാനാലാപനം, ജോളി എം. പടയാട്ടില്‍, ജോസ് അരീക്കാടന്‍ എന്നിവരുടെ കാവ്യചൊല്‍ക്കാഴ്ച, ജോസുകുട്ടി കളത്തില്‍പറമ്പില്‍, ജോസ്, ഷീബ, ഗ്രേസി മണ്ണനാല്, ഗ്രേസി പഴമണ്ണില്‍, അമ്മിണി കോയിക്കര, ഈത്തമ്മ കളപ്പുരയ്ക്കല്‍, ചിന്നു പടയാട്ടില്‍, ജോസ് പുതുശേരി എന്നിവരുടെ സമൂഹഗാനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി. ദേശീയഗാനത്തോടെ കലാപരിപാടികള്‍ സമാപിച്ചു. 39ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അമ്മിണിസെബാസ്റ്യന് കോയിക്കര ദമ്പതികളെ അനുമോദിച്ചു. ചടങ്ങില്‍ കേക്ക് മുറിച്ച് മധുരവും പങ്കുവച്ചു.
സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ കലാപരിപാടികളുടെ അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കും ചേരി നന്ദി പറഞ്ഞു. ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍ എന്നിവര്‍ നിശ്ചല ഛായാഗ്രഹണവും കൈകാര്യം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് പുതുവര്‍ഷ വിരുന്നും നടന്നു.
സമാജം ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് സെബാസ്റ്യന്‍ കോയിക്കര, ജോയിന്റ് സെക്രട്ടറി ജോസ് നെടുങ്ങാട്ട്, മേരി ജോസ് പുതുശേരി, എല്‍സി വടക്കുംചേരി, മോളി നെടുങ്ങാട്ട്, അമ്മിണി കോയിക്കര എന്നിവരും ജോസ് കല്ലറയ്ക്കലും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അടുക്കളത്തോട്ടം കൃഷിക്കായി പാവല്‍, പയര്‍, മുളക്, മത്തന്‍, വെള്ളരി, പടവലം, ചീര, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിത്തു വിതരണവും ചടങ്ങില്‍ നടന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|