• Logo

Allied Publications

Europe
ഒഎന്‍വിയെ ഓര്‍ക്കുമ്പോള്‍
Share
മനസ് കവിതയാക്കിയ മഹാനുഭാവന്‍ .... അണപൊട്ടിയൊഴുകുന്ന ഭാവനകള്‍ നെഞ്ചില്‍ തിരുകി തൂലികയിലൂടെ വിരിയിച്ച മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍, എന്റെ അധ്യാപകനല്ലായിരുന്നിട്ടും ഒരു ഗുരുനാഥന്റെ സ്നേഹ സ്മരണമായ തലോടല്‍ ഓടിയെത്തുകയാണ് മനസില്‍. സ്കൂള്‍തലം മുതല്‍ സാറിന്റെ കവിതകളുടെ, ഗാനങ്ങളുടെ ആരാധകനായതുകൊണ്ടാകാം അങ്ങനെയൊരു തലോടല്‍ അനുഭവപ്പെടുന്നതും. മഞ്ഞള്‍ പ്രസാദം കവിതകളില്‍ ചാലിച്ചു ചേര്‍ത്ത് ആരെയും ഭാവഗായകനാക്കുന്ന മണിക്യവീണയാണു മണ്‍മറഞ്ഞ ഒഎന്‍വി.

വേറിട്ട കവിതകളിലൂടെ മലയാളത്തിന്റെ അക്ഷര ധന്യതയെ, മലയാള ഭാഷയുടെ യശസ് ജ്ഞാനപീഠത്തില്‍, അതേ ഉന്നത ശീര്‍ഷത്തില്‍ കൈപിടിച്ചിരുത്തിയ മലയാളത്തിന്റെ കാവ്യതേജസായി മാറിയ ഒഎന്‍വിയെന്ന മൂന്നക്ഷരത്തില്‍ ഒതുങ്ങിയ മഹാകവിയുടെ വേര്‍പാട് കാവ്യകേരളത്തിന് എന്നും ഒരു നഷ്ടം തന്നെ. മലയാളത്തെ ക്ളാസിക് ഭാഷകളിലൊന്നായി ശ്രേഷ്ഠഭാഷയുടെ പദവിയിലെത്തിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ പുണ്യമാണ്.

പ്രണയത്തെ കാതോടു കാതോരം ചേര്‍ത്തു നിര്‍ത്തിയ കവിയുടെ മനസെന്ന കടലിലെ അഗാധമാം നീലിമയില്‍ വിരിഞ്ഞ എത്ര പ്രണയ മധുരഗാനങ്ങള്‍ മലയാളി മനസില്‍ മായാത്ത സംഗീതം നിറച്ചുതന്നു, അതും നമ്മള്‍ അറിയാതെ തന്നെ ആത്മാവില്‍ മൂളുന്ന ഇമ്പമുറുന്ന, തേന്‍ കിനിയുന്ന ഗാനങ്ങള്‍.

ആത്മാവില്‍ മുട്ടിവിളിക്കുന്ന, സ്നേഹാതുരമായി തൊട്ടുരിയാടുന്ന, മണ്ണിന്റെ ഇളംചൂടാര്‍ന്നൊരു മാറില്‍, കിനാവുകള്‍ക്ക് ശുഭയാത്ര നേരുന്ന കവി, അരുമയാം അനുരാഗ പത്മരാഗം കാമുകന്‍ കാമുകിയുടെ ഹൃത്തിലേയ്ക്കു ഒഴുക്കുന്ന പ്രണയരാഗം കവി വാക്യത്തില്‍ ശുദ്ധസംഗീതത്തില്‍ ആലപിക്കുമ്പോള്‍ ഇളകിയാടുന്ന കാമുക ഹൃദയങ്ങളുടെ അനുഭൂതി കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ പ്രണയ കവി. അതായിരുന്നു ഒഎന്‍വി.

സാന്ധ്യരാഗത്തിന്റെ ചുവടില്‍ നര്‍ത്തനമാടാന്‍ കൊതിച്ചു ഹൃത്തടം വേദിയാക്കിയ കവി. ഒരു വട്ടം കൂടി ഓര്‍മകളെ വീണ്ടും മേയിക്കാന്‍ കൊതിച്ച ഗാനരചയിതാവ്, ആദിയുഷ സന്ധ്യ പൂത്തതിവിടെയന്നും, ആദി സര്‍ഗതാളം ഉയര്‍ന്നത് ഇവിടെയാണെന്നും ഉച്ചൈസ്തരം വിളിച്ചു പറഞ്ഞ വിശ്വകവി.

മലയാള സിനിമാ ഗാനങ്ങളുടെ ആദിയുഷ സന്ധ്യ മാഞ്ഞുപോയി. കടലിന്റെ അഗാധ നീലിമയില്‍ വിരിയുന്ന പാട്ടെഴുത്തുകാരന്‍ വിടവാങ്ങി.



അപ്സരസുകള്‍ ചൊല്ലുന്ന കഥകള്‍ കേള്‍ക്കാന്‍ ഊര്‍ന്നിറങ്ങുന്ന പുഷ്പങ്ങളുടെ തോഴന്‍ മണ്‍മറഞ്ഞു.

കവിതകളിലൂടെ സിനിമാ ഗാനങ്ങളുടെ ഗന്ധര്‍വ സൌന്ദര്യം വിളമ്പിയ ജനകീയ കവി. കേള്‍ക്കും തോറും ഇരട്ടി മധുരമായി അഭൌമമായ ഒരനുഭൂതി വിശേഷമായി തുടിക്കുന്ന പദപ്രയോഗവും പ്രാസപ്രയോഗവും എന്നും ഒഎന്‍വിയുടെ കവിതകളെ അനന്യമാക്കുന്നു.

ഇതുപോലോരു കവി ഇനി നമുക്കില്ല. വാക്കുകള്‍ക്കും അതീതമാണ് അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തീരാ നഷ്ടംതന്നെ. മനസുകൊണ്ട് എന്നും അങ്ങയെ ആദരിച്ചിരുന്നു. മലയാളത്തിന്റെ സൂര്യകിരീടത്തിന്, മാതൃഭാഷയുടെ കാവല്‍ ഭടന്, കവിതകളുടെ തമ്പുരാന്, ഗാനങ്ങളുടെ സൃഷ്ടാവിനു പ്രണാമം, ഇരു കൈകളും കൂപ്പി പാദാരവിന്ദങ്ങളില്‍ റോസാപൂക്കള്‍ വിതറിയുള്ള പ്രണാമം.

1998 ല്‍ മേയില്‍ കൊളോണില്‍ വന്നപ്പോള്‍ ഒരുമിച്ചിരുന്നു ഉച്ചഭക്ഷണം കഴിച്ചതും പിന്നീട് 2014 നവംബറില്‍ ജര്‍മനിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ബോണില്‍ കണ്ടുമുട്ടിയതും തുടര്‍ന്നു കൊളോണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍ഡോളജി വകുപ്പില്‍ ഒരുമിച്ചു പോയതും അവിടെയെത്തി യൂണിവേഴ്സിറ്റിയുടെ ആദരം ഏറ്റുവാങ്ങി ഡിപ്പാര്‍ട്ട്മെന്റ് ലൈബ്രറിക്ക് അങ്ങയുടെ കാവ്യസമാഹാരമായ ഗ്രന്ഥം 'ഭൂമിക്കൊരു ചരമഗീതം' സമ്മാനം നല്‍കിയതും ഒക്കെ ഇന്നെന്നപോലെ ലേഖകന്‍ ഓര്‍ക്കുന്നു. ഒഎന്‍വിയുടെ നിഴല്‍പോലെ എന്നും പിന്‍തുടരുന്ന ഭാര്യ സരോജിനി ടീച്ചറും കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട