• Logo

Allied Publications

Europe
ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളിയില്‍ 'ലൈഫ് ലൈനി'ന്റെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 20ന്
Share
ബ്രിസ്റോള്‍: സഭയ്ക്കും രാഷ്ട്രത്തിനും അടിത്തറ ആകേണ്ട യുവജനതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ഉത്തരവാദിത്വം തികച്ചും പക്വതയോടുകൂടി ഏറ്റെടുക്കുകയാണ് ബ്രിസ്റോളിലെ സീറോ മലബാര്‍ ചപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ടും യൂത്ത് കോഓര്‍ഡിനേഷന്‍ ടീമും.

13 വയസു മുതലുള്ള ടീനേജ് ഗ്രൂപ്പ് മുതല്‍ വ്യത്യസ്ത പ്രായങ്ങളിലുള്ള യുവതലമുറയുടെ ഓജസും തേജസും സഭയ്ക്കും നാടിനും കുടുംബത്തിനും ഗുണകരമാക്കി മാറ്റുവാനുള്ള ശ്രമകരമായ ഉത്തരവാദിത്വം ആണു ഫാ. പോള്‍ വെട്ടിക്കാട്ടിനും രൂപതയിലെ മറ്റു വൈദികര്‍ക്കുമൊപ്പം ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളി കമ്മിറ്റിയും യൂത്ത് കോഓര്‍ഡിനേഷന്‍ ടീമും നടപ്പാക്കാന്‍ തുനിയുന്നത്.

ടീനേജ് ഗ്രൂപ്പിന് അനുയോജ്യമായ ദിശാ ബോധം നല്‍കാനായി ലൈഫ് ലൈന്‍ എന്ന പേരില്‍ സെന്റ് തോമസ് യൂത്ത് ലീഗ് തുടങ്ങുന്ന ആവര്‍ത്തിത പരിപാടി ഇളം തലമുറയുടെ നേര്‍വളര്‍ച്ചയില്‍ യൂത്ത് ലീഗ് കാണിക്കുന്ന ശുഷ്കാന്തി ലോകത്തിനു മുഴുവന്‍ മാതൃകയാണ്.

രണ്ടു മാസത്തിലൊരിക്കല്‍ നടത്തുന്ന ലൈഫ് ലൈനിന്റെ ഔപചാരിക തുടക്കം ഫെബ്രുവരി 20നു (ശനി) നടക്കും. ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് പള്ളിയില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടി ഉച്ചകഴിഞ്ഞ് 1.30 വരെയാണ്. ഏഴാം ക്ളാസ് മുതലുള്ള കുട്ടികളെയാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പു വരുത്താനായി യൂത്ത് ലീഗ് നേതൃനിരയിലുള്ള ഡെന്നിസ് മാത്യു, മേബിന്‍ ജോസഫ്, ഹാരി അരീക്കാട്ട്, ബെര്‍ട്ടി ജോസഫ്, മെറീന ജോസഫ്, സീറോ മലബാര്‍ പള്ളി കൈക്കാരന്മാരായ ജോണ്‍സന്‍ മാത്യു, റോയി സെബാസ്റ്യന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് തരകന്‍, രേയ്നോല്‍ദ് ക്രൂസ്യ (ൃല്യിീഹറ ര്വൃൌശമവ), ജോമോന്‍ സെബാസ്റ്യന്‍, ജയിംസ് ഫിലിപ്പ്, ബെര്‍ളി തോമസ്, സ്റാനി തുരുത്തേല്‍, റോയി ജോസഫ്, സിസ്റര്‍ ലീന മേരി, സിസ്റര്‍ ഗ്രെയ്സ് മേരി, റെജി തോമസ്, ലില്ലി ജോസഫ് തുടങ്ങിയവര്‍ അടങ്ങുന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: സെന്റ് തോമസ് യൂത്ത് ലീഗ് പ്രസിഡന്റ് ഡെന്നീസ് മാത്യു 07883931232, ജോര്‍ജ് തരകന്‍ 07811197287, രെയ്നൊല്‍ദ് ക്രൂസ്യ 07790590540, ജോമോന്‍ സെബാസ്റ്യന്‍ 07929468181.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.