• Logo

Allied Publications

Europe
ജര്‍മനി അതിര്‍ത്തി പരിശോധന നീട്ടി
Share
ബെര്‍ലിന്‍: അഭയാര്‍ഥി പ്രവാഹം തടയാനുള്ള അതിര്‍ത്തി പരിശോധന മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ ജര്‍മനി തീരുമാനിച്ചു. മേയ് വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

അഭയാര്‍ഥി പ്രവാഹത്തില്‍ കുറവു വരാതെ അതിര്‍ത്തി നിയന്ത്രണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജര്‍മന്‍ അധികൃതര്‍ നല്‍കുന്ന സൂചന. ഓസ്ട്രിയയില്‍നിന്നാണ് ഇപ്പോള്‍ ജര്‍മനിയിലേയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശികള്‍ വരുന്നത്. എന്നാല്‍ മെറോക്കോ അള്‍ജീറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെയും ക്രിമിനല്‍ സ്വഭാവമുള്ളവരെയും ജര്‍മനി തരിച്ചയക്കുന്നത് ശക്തമാക്കിയിട്ടുണ്ട്.

അഭയാര്‍ഥികളെന്ന പേരില്‍ കുട്ടികളെ ആദ്യം ജര്‍മനിയിലേയ്ക്കു കടത്തുകയും പിന്നീട് കുട്ടികളുടെ പേരു പറഞ്ഞ് ജര്‍മനിയില്‍ എത്താമെന്നുമുള്ള മോഹങ്ങള്‍ക്ക് മെര്‍ക്കല്‍ സര്‍ക്കാര്‍ തടയിട്ടു. പുതിയ നിയമ നിര്‍മാണത്തിലൂടെയാണ് ഇതിനു സര്‍ക്കാര്‍ തടയിട്ടത്. മാതാപിതാക്കളില്ലാതെ ജര്‍മനിയില്‍ എത്തുന്ന കുട്ടികള്‍ക്ക് മേലില്‍ മാതാപതാക്കളെ ഇങ്ങോട്ടുകൊണ്ടുവരുവാന്‍ അവകാശമില്ല. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ് തക്കതായ കാരണം കാണിച്ചാല്‍ അധികാരികളുടെ വിവേചനാധികാരം ഉപയോഗിച്ച് കുട്ടികളുടെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഇതിനിടെ, ഗ്രീസിനും ടര്‍ക്കിക്കുമിടയില്‍ കടലിലെ പട്രോളിംഗ് ആരംഭിക്കാന്‍ നാറ്റോയും തീരുമാനിച്ചു. കടല്‍മാര്‍ഗം മനുഷ്യക്കടത്തുകാര്‍ അഭയാര്‍ഥികളെ എത്തിക്കുന്നതു തടയാനാണിത്.

ഈജിയന്‍ കടലിടുക്കില്‍ പട്രോളിംഗ് ശക്തമായിരിക്കുമെന്ന് നാറ്റോ അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.