• Logo

Allied Publications

Europe
ജര്‍മനിയില്‍ ട്രെയിനപകടം; മരണസഖ്യ ഒമ്പതായി
Share
ബെര്‍ലിന്‍: ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്ത് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. മറ്റൊരാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്കു പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന.

മ്യൂണിക്കിന് 60 കിലോ മീറ്റര്‍ അകലെയുള്ള ബാഡ് ഐബ്ളിംഗില്‍ പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ 6.48 നാണ് സംഭവം. റോസെന്‍ഹെയിംഹോള്‍കിര്‍ഷന്‍ റെയില്‍വേ പാതയിലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ മുഖാമുഖം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളിലൊന്നു മറിയുകയും ചെയ്തു. അപകടസമയത്ത് 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇരു ട്രെയിനുകളും. അപകടകാരണം വ്യക്തമല്ല. അന്വേഷണത്തിന് ജര്‍മന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

പോലീസും രക്ഷാസേനയും റെഡ്ക്രോസ് പ്രവര്‍ത്തകരും ഉള്‍പ്പടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള സാങ്കേതിക സഹായം നല്‍കിയാണ് പ്രദേശത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നതെന്നു ബവേറിയന്‍ പോലീസ് അറിയിച്ചു. ഓസ്ട്രിയന്‍ അതിര്‍ത്തിയായതിനാല്‍ അവിടെനിന്നു രക്ഷാപ്രവര്‍ത്തനത്തിനു സഹായം ലഭ്യമായി.

അപകടത്തെ തുടര്‍ന്നു റോസന്‍ഹൈമിലും ബാഡ് ഐബ്ളിംഗിലും നടത്താനിരുന്ന കാര്‍ണിവല്‍ ആഘോഷം റദ്ദാക്കി.

അടുത്ത കാലത്ത് ജര്‍മനിയിലുണ്ടായ തീവണ്ടി അപകടങ്ങളില്‍ ഏറ്റവും വലുതാണ് ഇന്നു രാവിലെ ഉണ്ടായത്. 1998 ജൂണ്‍ മൂന്നിനാണു ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിനപകടം ഉണ്ടായത്. ഹൈസ്പീഡ് ട്രെയിന്‍ പാളംതെറ്റി 101 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ