• Logo

Allied Publications

Europe
ബ്രിസ്ക കലാമേളക്ക് ആവേശകരമായ തുടക്കം
Share
ലണ്ടന്‍: വാശിയേറിയ മത്സരങ്ങളോടെ ബ്രിസ്ക കലാമേളയ്ക്കു തുടക്കമായി. സൌത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരങ്ങള്‍ക്ക് നിറഞ്ഞുകവിഞ്ഞ പുരുഷാരം സാക്ഷിയായിരുന്നു. രാവിലെ 11 ഓടെ മത്സരങ്ങളാരംഭിച്ചു. പെയ്ന്റിംഗ്, കളറിംഗ്, പെന്‍സില്‍ സ്കെച്ചിംഗ്, മെമ്മറി ടെസ്റ്, ഹാന്‍ഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, സിംഗിള്‍ സോംഗ്, ഗ്രൂപ്പ് സോംഗ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികളുടെ മത്സരങ്ങളാണ് നടന്നത്. മത്സര പങ്കാളിത്തം തന്നെയാണ് കലാമേളയുടെ വിജയവും. ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റേയും നേതൃത്വത്തില്‍ ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും മറ്റു ഭാരവാഹികളുടേയും നേതൃത്വത്തിലാണു കലാമേള അരങ്ങേറിയത്.

രണ്ടാം ഘട്ട മത്സരങ്ങള്‍ ഫെബ്രുവരി 20ന് സൌത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി ചാരിറ്റി ഇവന്റോടെയാണ് സമാപിക്കുക.

മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍, ഗ്രൂപ്പ് സോംഗ്, വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, സ്മൈലിംഗ് മത്സരം, പുരുഷ കേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.

രണ്ടാംഘട്ട മത്സരത്തിനുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17 ആണ്.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.