• Logo

Allied Publications

Europe
കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ ആഘോഷം ഫെബ്രുവരി ഏഴിന്
Share
കൊളോണ്‍: ലോകപ്രശസ്തമായ കാര്‍ണിവല്‍ ലഹരിയുടെ ഉന്മാദത്തില്‍ ജര്‍മനി മുഴുകുമ്പോള്‍ കൊളോണിലെ മലയാളികളും അതില്‍ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി കൊളോണ്‍ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ളബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികള്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്.

ഫെബ്രുവരി ഏഴിന് (ഞായര്‍) വൈകുന്നേരം ആറിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ പാരീഷ് ഹാളിലാണ് ആഘോഷപരിപാടികള്‍.

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് പോയ വര്‍ഷം നവംബര്‍ 11 ന് 11 കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവര്‍ ആഘോഷം ഈ വര്‍ഷം ഫെബ്രുവരി എട്ടിനു(തിങ്കള്‍) റോസന്‍ മോണ്ടാഗ് ആണ് അവസാനിക്കുന്നത്. ഈസ്റര്‍ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തില്‍ പത്തുലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് ഫെബ്രുവരി മൂന്നു മുതല്‍ ഒമ്പതു വരെ സ്കൂളുകള്‍ക്കും അവധിയാണ്.

അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റിനിര്‍ത്തി നര്‍മങ്ങള്‍ പങ്കുവച്ചും ആടിയും പാടിയും നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാന്‍ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേക്ക് കാര്‍ണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്താന്‍ ഇന്ത്യന്‍ വോളിബോള്‍ ക്ളബ് ഭാരവാഹികള്‍ മലയാളിസമൂഹത്തെ സ്വാഗതം ചെയ്തു.

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വര്‍ഗീസ് ചെറുമഠത്തില്‍, ജോയ് മാണിക്കത്ത്, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡെസീന തോട്ടുങ്കല്‍, വനേസാ വട്ടക്കുഴിയില്‍, ജോസഫ് കിഴക്കേത്തോട്ടം, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ഡേവീസ് വടക്കുംചേരി 0221 5904183, 0173 2609098, ജോയി മാണിക്കത്ത് 02233 923225.

സ്ഥലം: ജളമൃൃമെമഹ റലൃ ഒല്വൃ ഖലൌ ഗശൃരവല,ഉമ്വിശലൃ ൃ.55,51063,ഗീലഹി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.