• Logo

Allied Publications

Europe
അഭയാര്‍ഥികളിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ജര്‍മനിയിലെ ചെറുകിട സ്ഥാപനങ്ങള്‍
Share
ബെര്‍ലിന്‍: പൊതുവില്‍ യൂറോപ്പിലേക്കു പ്രത്യേകിച്ച് ജര്‍മനിയിലേക്കും അഭയാര്‍ഥിപ്രവാഹം ശക്തമായി തുടരുന്ന സാഹചര്യത്തില്‍, അവരെ ഉപയോഗിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണു ജര്‍മനിയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍.

ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ ഏറെയും അഭയാര്‍ഥികളെ ജോലിക്കു വയ്ക്കാന്‍ തയാറാണെന്നും ഇതു സംബന്ധിച്ചു നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേ പ്രകാരം, തൊഴിലാളി ക്ഷാമമാണു ജര്‍മനിയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം. മിക്കവാറും കുടുംബങ്ങളുടെ കീഴില്‍ നടത്തിവരുന്നവയാണിവ.

രാജ്യത്താകമാനം 3,26,000 തൊഴിലാളികളുടെ കുറവാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 45.9 ബില്യന്‍ യൂറോയുടെ വരുമാന നഷ്ടവും കണക്കാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ അഭയാര്‍ഥികളിലൂടെ സാധിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം മാത്രം 11 ലക്ഷം അഭയാര്‍ഥികളില്‍ ജര്‍മനിയിലെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.