• Logo

Allied Publications

Europe
ബ്രിസ്ക കലാമേള; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
Share
ബ്രിസ്റോള്‍: മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ കലാമേള ഒരു ഉത്സവ പ്രതീതിയാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. രണ്ടു ദിവസങ്ങളിലായിട്ടാണ് ഇക്കുറിയും കലാമത്സരങ്ങള്‍ നടത്തുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇക്കുറിയും വാശിയേറിയ കലാമത്സരങ്ങള്‍ക്കാണ് ബ്രിസ്റ്റോള്‍ ഒരുങ്ങുന്നത്.

കലാമേളയുടെ ആദ്യ ദിവസമായ ഫെബ്രുവരി ആറിന് രാവിലെ പത്തു മുതല്‍ വൈകുന്നേരം ഏഴു വരെ സൌത്ത്മീഡ് കമ്യൂണിറ്റി ഹാളിലാണ് മത്സരങ്ങള്‍. പെയിന്റിംഗ്, കളറിംഗ്, പെന്‍സില്‍ സ്കെച്ചിംഗ്,മെമ്മറി ടെസ്റ്, ഹാന്‍ഡ് റൈറ്റിംഗ് , പ്രസംഗം, പദ്യ പാരായണം, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, സിംഗിള്‍ സോംഗ്,ഗ്രൂപ്പ് സോംഗ്, സിംഗിള്‍ ഡാന്‍സ്,ഫാന്‍സി ഡ്രസ് എന്നിവയാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍. ആദ്യദിന മത്സരത്തിന്റെ രജിസ്ട്രേഷന്‍ അഞ്ചിന് അവസാനിക്കും.

20നു നടക്കുന്ന രണ്ടാം ദിവസത്തെ കലാമത്സരങ്ങള്‍ സൌത്ത് മീഡിലെ ഗ്രീന്‍വേ സെന്ററില്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം നടക്കുന്ന ചാരിറ്റി ഈവന്റോടെ സമാപിക്കും. മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍, ഗ്രൂപ്പ് സോംഗ്, വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, സ്മൈലിംഗ് മത്സരം, പുരുഷ കേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.

രണ്ടാം ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17 ആണ്. കുട്ടികള്‍ക്ക് അഞ്ചു വിവിധ പ്രായപരിധികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒരു കുട്ടിക്ക് അഞ്ചു വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നതിന് അഞ്ച് പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്.

രണ്ടാം ദിവസത്തെ മത്സരങ്ങള്‍ക്കുശേഷമാണ് ബ്രിസ്കയുടെ ഈ വര്‍ഷത്തെ പ്രഥമ ചാരിറ്റി ഇവന്റ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതില്പരം കലാകാരന്മാര്‍ അണിനിരക്കുന്ന സര്‍ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ചാരിറ്റി ഇവന്റിന്റെ പ്രധാന ആകര്‍ഷണം. ഇതില്‍നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ബ്രിസ്ക ചാരിറ്റിക്കായി വിനിയോഗിക്കും.

എല്ലാ അംഗ അസോസിയേഷനുകളിലെയും അംഗങ്ങളെ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ശെല്‍വരാജ് 07722543385.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.