• Logo

Allied Publications

Europe
മെര്‍ക്കല്‍ രാജിവയ്ക്കണമെന്ന് 40 ശതമാനം ജര്‍മന്‍കാരും
Share
ബെര്‍ലിന്‍: യാതൊരു നിബന്ധനകളുമില്ലാതെ അഭയാര്‍ഥികളെ ജര്‍മനിയില്‍ സ്വീകരിച്ച് രാജ്യത്തിന്റെ സ്വൈര്യം കെടുത്തിയ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ രാജിവയ്ക്കണമെന്ന് 40 ശതമാനം ജര്‍മന്‍കാരും അഭിപ്രായപ്പെടുന്നു. ഏറ്റവും പുതുതായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 45.2 ശതമാനം ആളുകള്‍ മെര്‍ക്കലിന്റെ ചെയ്തികള്‍ ആനുകാലിക ഘട്ടത്തിനു ചേര്‍ന്നതായിരുന്നു എന്നും ഇക്കാര്യത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും സര്‍വേയില്‍ പറയുന്നു. ഇതിനിടെ എഎഫ്ഡി പാര്‍ട്ടിയും ഇടതു കക്ഷികളും മെര്‍ക്കലിന്റെ രാജി ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

മെര്‍ക്കലിന്റെ സഖ്യകക്ഷിയായ എസ്പിഡിയിലെ 41.3 ശതമാനം അംഗങ്ങളും മെര്‍ക്കല്‍ ഭരണത്തില്‍നിന്നു പുറത്തുപോകണമെന്ന് അഭിപ്രായ സര്‍വേയില്‍ വോട്ടുരേഖപ്പെടുത്തുന്നു. എന്നാല്‍, മെര്‍ക്കലിന്റെ സ്വന്തം പാര്‍ട്ടി സിഡിയുവിലെ 26.6 ശതമാനം അംഗങ്ങളാണ് മെര്‍ക്കലിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. പക്ഷെ സിഡിയുവിന്റെ സഹോദര പാര്‍ട്ടി സിഎസ്യു മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തെ തീര്‍ത്തും എതിര്‍ക്കുകയും നയം തിരുത്തി ജര്‍മനിയെ വീണ്ടും സ്വൈര്യരാജ്യമാക്കി എടുക്കയും ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ജര്‍മനിയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ഫോക്കസ് മാഗസിനാണു സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ