• Logo

Allied Publications

Europe
മെര്‍ക്കല്‍ തെക്കേ അമേരിക്കയിലേക്ക് ഒളിച്ചോടേണ്ടിവരും: എഎഫ്ഡി നേതാവ്
Share
ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വികലമായ അഭയാര്‍ഥി നയം കാരണം അവര്‍ക്ക് ഒളിച്ചോടി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എവിടെയെങ്കിലും അഭയം പ്രാപിക്കേണ്ടിവരുമെന്ന് ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ വക്താവ് ബിയാട്രിസ് വോന്‍ സ്റോര്‍ച്ച്.

എന്നാല്‍, മെര്‍ക്കലിന്റെ കടുത്ത വിമര്‍ശനകര്‍ പോലും ഈ പരാമര്‍ശത്തെ എതിര്‍ക്കുന്നു. മോശം രീതിയിലുള്ള പരാമര്‍ശമായിപ്പോയി ഇതെന്ന് ബിയാട്രിസുമായി അഭിമുഖം നടത്തിയ ആന്‍ വില്‍ ഉടനടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

നാസി കാലഘട്ടത്തിലെ യുദ്ധ കുറ്റവാളികളില്‍ പലരും ഹിറ്റ്ലറുടെ മരണത്തോടെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയിരുന്നു. ഇതു പരോക്ഷമായി സൂചിപ്പിച്ചതാണ് ബിയാട്രിസിനെ വിവാദത്തിലാക്കിയിരിക്കുന്നത്.

കിഴക്കന്‍ ജര്‍മന്‍ സോഷ്യലിസ്റ് യൂണിറ്റി പാര്‍ട്ടി നേതാവ് എറിച്ച് ഹോനെക്കര്‍, ഹോളോകോസ്റ് സൂത്രധാരന്‍ അഡോള്‍ഫ് എയ്ച്ച്മാന്‍ തുടങ്ങിയവര്‍ ചിലിയിലാണ് അഭയം തേടിയിരുന്നത്. മെര്‍ക്കലിനെ അഡോള്‍ഫ് ഹിറ്റ്ലറുമായോ മറ്റു നാസി യുദ്ധക്കുറ്റവാളികളുമായോ ഉപമിക്കുന്ന പ്രവണത തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമായി വരുകയാണിപ്പോള്‍.

2013 ഫെബ്രുവരി ആറിനാണ് ജര്‍മനിയുടെ കുതിപ്പ് ലക്ഷ്യമിട്ട് ഓള്‍ട്ടനേറ്റീവ് ഫോര്‍ ഡോയ്റ്റ്ഷ്ലാന്റ്(ഓള്‍നേറ്റീവ് ഫോര്‍ ജര്‍മനി) എന്ന പേരില്‍ പാര്‍ട്ടി നിലവില്‍ വന്നത്. പാര്‍ട്ടി രൂപീകരിച്ച് മൂന്നു വര്‍ഷം തികയുന്നതിനു മുമ്പുതന്നെ നിലവില്‍ 13 ശതമാനം മതിപ്പാണ് പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ വളര്‍ച്ച തുടരുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അംഗങ്ങളായി എത്ര പേര്‍ പാര്‍ലമെന്റില്‍ എത്തുമെന്ന് കണക്കുകൂട്ടാനാവില്ല. സത്യത്തില്‍ മെര്‍ക്കലിനും പാര്‍ട്ടിക്കും കനത്ത വെല്ലുവിളിയാണ് എഎഫ്ഡി ഉയര്‍ത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട