• Logo

Allied Publications

Europe
അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്ക് വീണ്ടും ഒന്നാമത്; ഇന്ത്യക്ക് 76ാം സ്ഥാനം
Share
ബെര്‍ലിന്‍:ലോകത്തുതന്നെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി ഡെന്‍മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ തയാറാക്കുന്ന പട്ടികയില്‍ തുടരെ രണ്ടാം വര്‍ഷമാണ് ഡെന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ 76ാം സ്ഥാനത്താണ്.

സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍ ന്യൂസിലാന്‍ഡ്, ഹോളണ്ട്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങള്‍ നാലു മുതല്‍ ഒമ്പതുവരെയും ജര്‍മനിയും ലുക്സംബര്‍ഗും യുകെയും പത്താംസ്ഥാനവും പങ്കിട്ടു. അമേരിക്കയും ഓസ്ട്രേലിയയും 16ാം സ്ഥാനത്തു നിലകൊള്ളുന്നു.

ഇന്ത്യയ്ക്കൊപ്പം തായ്ലന്‍ഡ്, ബ്രസീല്‍, ടുണീഷ്യ, സാംബിയ, ബുര്‍കിനോ ഫാസോ എന്നീ രാജ്യങ്ങളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 2014 ലെ പട്ടികയില്‍ ഇന്ത്യ 85ാം സ്ഥാനത്തായിരുന്നു. വടക്കന്‍ കൊറിയയും പട്ടിണി രാജ്യമായ സൊമാലിയയും രണ്ടാം തവണയും എട്ടാം സ്ഥാനം നിലനിര്‍ത്തി എന്നതും ശ്രദ്ധേയം.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇറ്റലിയാണ്. എന്നാല്‍, ഒരു വര്‍ഷം മുന്‍പത്തേതിനെ അപേക്ഷിച്ച് ഇറ്റലിയില്‍ അഴിമതിയുടെ തോത് കുറഞ്ഞിട്ടുള്ളതായും വിലയിരുത്തല്‍.

174 രാജ്യങ്ങളുടെ പട്ടികയില്‍ അറുപത്തൊന്നാം സ്ഥാനമാണ് ഇറ്റലിക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ന്യൂസിലന്‍ഡാണ് റാങ്കിംഗില്‍ തിരിച്ചടി നേരിട്ട പ്രമുഖ രാജ്യം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കും ന്യൂസിലന്‍ഡിനും നെതര്‍ലന്‍ഡ്സിനും പിന്നില്‍ ഏഴാം സ്ഥാനം മാത്രമാണ് അവര്‍ക്ക്. ബ്രസീല്‍, ലിബിയ, ഓസ്ട്രേലിയ, സ്പെയിന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ആഗോള അഴിമതിരഹിത രാഷ്ട്രങ്ങളായി മുന്നേറുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍, അഴിമതി കുറവെന്നു മാത്രമാണ് ഈ രാജ്യങ്ങളെയൊക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്നതെന്നും പൂര്‍ണമായും അഴിമതിരഹിതമായ ഒരു രാജ്യം പോലും ലോകത്തില്ലെന്നും പട്ടികയ്ക്കൊപ്പമുള്ള റിപ്പോര്‍ട്ടില്‍ ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ലോകബാങ്ക്, ആഫ്രിക്കന്‍ ഡെവലപ്മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്.

ഭരണക്കാര്‍ക്കെതിരെ പൊതുജനം ശക്തമായി പ്രതികരിക്കുന്നതിന്റെ ഫലമായി അഴിമതിയുടെ തോതില്‍ കുറവു കാണുന്നത് ഭരണക്കാര്‍ക്ക് ചിന്തിക്കാന്‍ ഇടനല്‍കുന്ന നടപടിയും ഇതുമൂലം ലോകം അല്‍പ്പമെങ്കിലും ആശ്വസിക്കുന്നുവെന്നും ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജോസ് ഉഗാസ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ