• Logo

Allied Publications

Europe
ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബ് പത്താം വാര്‍ഷികം ആഘോഷിച്ചു
Share
മാഞ്ചസ്റര്‍: ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബിന്റെ പത്താമത് വാര്‍ഷികം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. മാഞ്ചസ്ററിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ കവിയും എഴുത്തുകാരനുമായ മുരുകേശ് പനയറ, ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അജിത് പാലിയത്ത്, ആനി പാലിയത്ത്, ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ഫൌണ്േടഷന്‍ ട്രസ്റിയും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിനു ക്ളാര മാത്യൂസ് എന്നിവരും പങ്കെടുത്തു. സ്വപ്ന വിന്‍സെന്റ്, വില്‍ഫി ബിജു എന്നിവര്‍ അണിയിച്ചൊരുക്കിയ ഫ്രണ്ട്സ് ജൂണിയേഴ്സിന്റെ വിവിധങ്ങളായ കലാപരിപാടികളും ഫാഷന്‍ ഷോയും അജിത്ത്, അനി, ബെന്നി, ബിനീഷ് എന്നിവരുടെ ഗാനമേളയും ആഘോഷപരിപാടികളെ കൂടുതല്‍ വര്‍ണാഭമാക്കി.

ചടങ്ങില്‍ ഗ്രേറ്റര്‍ മാഞ്ചസ്റര്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ഫ്രണ്ട്സ് ജൂണിയര്‍ അണ്ടര്‍ ഇലവന്‍ ടീമിനെ പരിചയപ്പെടുത്തി ക്ളബ് പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണ്‍, ക്ളബ് സെക്രട്ടറി തോമസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ക്ളബിന്റെ വിവിധ പരിപാടികള്‍ ഉള്‍പ്പെട്ട ദശാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത മാഞ്ചസ്റര്‍ സെന്‍ട്രല്‍ എംപി ലൂസി പവ്വല്‍, വാഷിംഗ്ടണ്‍ എംപി ജെഫ് സ്മിത്ത്, മുന്‍ എംപി ജോണ്‍ ലീച്ച് തുടങ്ങിയവരെ ചടങ്ങില്‍ അനുസ്മരിച്ചു. ക്ളബ് ട്രഷറര്‍ റാംകി സംസാരിച്ചു.

ക്ളബ് മെംബര്‍ഷിപ്പ് ഏപ്രില്‍ 23ന് ആരംഭിക്കുന്ന ജിഎംസിഎല്‍ ലീഗില്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബിന്റെ ജൂണിയര്‍ ആന്‍ഡ് സീനിയര്‍ ഫസ്റ് ടീമിലേക്ക് പുതിയ കളിക്കാരെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണ്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജിജു (പ്രസിഡന്റ്) 078 8641 0604, തോമസ് ജോര്‍ജ് (സെക്രട്ടറി) 078 5217 4354, റാംകി (ട്രഷറര്‍) 079 8364 0632.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ