• Logo

Allied Publications

Europe
ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി
Share
കൊളോണ്‍: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക ചാരിറ്റി സംഘടനയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്ഒസി) ജര്‍മന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും പുതുവത്സരാഘോഷവും നടത്തി.

ജനുവരി ഒമ്പതിന് കൊളോണ്‍ ലൊവ്നിഷിലെ സെന്റ് സേവറിന്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിയോടുകൂടിയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. ദിവ്യബലിക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു. കുടുംബത്തിന്റെ ശ്രേഷ്ഠത സമൂഹത്തിന്റെ കെട്ടുറപ്പിനും തലമുറകളുടെ ലക്ഷ്യബോധത്തോടുകൂടിയ വളര്‍ച്ചയ്ക്കും ഉപകരിക്കുമെന്ന് വചന സന്ദേശത്തില്‍ ഫാ. ഇഗ്നേഷ്യസ് വിശ്വാസികളെ ഉദ്ബോദിപ്പിച്ചു. പിന്റോ ചിറയത്ത്, ജ്യോതി കളത്തിപ്പറമ്പില്‍, ഇഷാനി ചിറയത്ത് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിമയമാക്കി.

തുടര്‍ന്നു പാരീഷ് ഹാളില്‍ നടന്ന സാംസ്കാരിക പരിപാടികള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ജര്‍മന്‍ കൌണ്‍സില്‍ പ്രസിഡന്റ് സെബാസ്റ്യ്യന്‍ കരിമ്പില്‍, എഫ്ഒസി ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ജോബ് കൊല്ലമന, ജോസുകുട്ടി കളത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇഷാനി ചിറയത്തിന്റെ പ്രാര്‍തനാ ഗാനം ആലപിച്ചു. എഫ്ഒസി ജര്‍മന്‍ കൌണ്‍സില്‍ പ്രസിഡന്റ് സെബാസ്റ്യന്‍ കരിമ്പില്‍ സ്വാഗതം ആശംസിച്ചു. എഫ്ഒസി സ്ഥാപകനും ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ചെയര്‍മാനുമായിരുന്ന സെബാസ്റ്യന്‍ ചക്കുപുരയ്ക്കലിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് യോഗം ഒരു മിനിറ്റ് നേരം മൌനപ്രാര്‍ഥന നടത്തി.

സെന്റ് സെവറിന്‍ ഇടവക വികാരി ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ, എഫ്ഒസി ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ജോബ് കൊല്ലമന, എഫ്ഒസി മീഡിയ കോഓര്‍ഡിനേറ്റര്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ സംസാരിച്ചു.

ജോസഫ് കടുത്താനം തന്റെ ജീവിതത്തില്‍ ഉണ്ടായ അഗ്നിപരീക്ഷണത്തെ പ്രാര്‍ഥനയിലൂടെയും വിശ്വാസത്തിലൂടെയും അതിജീവിക്കാന്‍ ലഭിച്ച ദൈവകൃപയ്ക്ക് സാക്ഷ്യംവഹിച്ചു സംസാരിച്ചു. നന്ദി സൂചകമായി ജോസഫ് കടുത്താനം സമ്മാനമായി നല്‍കിയ ക്രിസ്തുവിന്റെ ഒരു വലിയ കലണ്ടര്‍ ചിത്രം ഫാ. ജേക്കബ് ആലയ്ക്കല്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു.

ജര്‍മനിയിലെ മൂന്നാം തലമുറക്കാരില്‍ കൊച്ചുമിടുക്കരായ ഇഷാനി ചിറയത്ത്, നേഹ കോയിക്കേരില്‍ എന്നിവരുടെ നൃത്തം, നോബിള്‍ കോയിക്കേരിലിന്റെ കവിതാ പാരായണം, ഇന്‍ഡിഷെ ഗെസാംങ് ഗ്രൂപ്പിന്റെ സംഘഗാനം, നിര്‍മല പ്ളാങ്കാലായില്‍, നോയല്‍ കോയിക്കേരില്‍, ജയിംസ് പാത്തിക്കന്‍ (വൈസ് പ്രസിഡന്റ് എഫ്ഒസി), മാത്യൂസ് കണ്ണങ്കേരില്‍, ജോണ്‍ പുത്തന്‍വീട്ടില്‍, പിന്റോ ചിറയത്ത്, സെബാസ്റ്യന്‍ കരിമ്പില്‍, മാത്യു തൈപ്പറമ്പില്‍ എന്നിവരുടെ ഗാനാലാപനം തുടങ്ങിയവ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി.

എഫ്ഒസി വൈസ് പ്രസിഡന്റ് ജോസഫ് കളപ്പുരയ്ക്കല്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. എഫ്ഒസി ജനറല്‍ സെക്രട്ടറി ജോസുകുട്ടി കളത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു. പുതുവര്‍ഷവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.