• Logo

Allied Publications

Europe
അഭയാര്‍ഥികളെ കൊള്ളയടിക്കാന്‍ ജര്‍മനിയും
Share
ബെര്‍ലിന്‍: അഭയാര്‍ഥികള്‍ക്കായുള്ള ചെലവ് വഹിക്കുന്നതിന് അവരുടെ തന്നെ വിലപിടിപ്പുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ ജര്‍മനിയും പിന്തുടരുന്നു.

പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അഭയാര്‍ഥികള്‍ വരുമ്പോള്‍ തന്നെ വാങ്ങി വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബവേറിയന്‍ സര്‍ക്കാര്‍. ഇതിനു സ്റേറ്റ്, ഫെഡറല്‍ ഭരണഘടനകളില്‍ വ്യവസ്ഥയുള്ളതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

750 യൂറോയ്ക്കു മുകളിലുള്ള പണമോ വസ്തുവകകളോ അഭയാര്‍ഥികളുടെ പക്കലുണ്െടങ്കില്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ബേഡന്‍ വുര്‍ട്ടംബര്‍ഗില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 350 യൂറോയാണ്. നാലക്ക സംഖ്യം ഓരോരുത്തരില്‍നിന്നും ശരാശരി പിടിച്ചെടുത്തു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലെയും പോലെ ജര്‍മനിയില്‍ ഈ തീരുമാനം കാര്യമായ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടില്ല എന്നതാണ് വസ്തുത. ഗ്രീന്‍ പാര്‍ട്ടി പോലെ അപൂര്‍വം കോണുകളില്‍നിന്നു മാത്രമാണ് കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ആയിരം ഡോളറില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വത്ത് വകകളെല്ലാം അഭയാര്‍ഥികള്‍ സര്‍ക്കാരിനു കൈമാറണമെന്ന നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡ് ശക്തമാക്കി.

ഡെന്‍മാര്‍ക്കില്‍ സമാന നിര്‍ദേശം അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കു പാത്രമായതോടെ അവിടെ പരിധി ഉയര്‍ത്താന്‍ തയാറായിരുന്നു. എന്നാല്‍, ഒരു ഭേദഗതിയും കൂടാതെ ഉത്തരവ് നടപ്പാക്കുമെന്നാണ് സ്വിസ് സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തോളം പേരാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ അഭയാര്‍ഥിത്വ അപേക്ഷ നല്‍കിയത്. ഇതില്‍ നൂറോളം പേരുടെ ആസ്തികള്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. സ്വിസ് വോട്ടര്‍മാരുടെ താത്പര്യത്തിനനുസരിച്ചാണ് ഇങ്ങനെയൊരു കടുത്ത നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​