• Logo

Allied Publications

Europe
ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പാര്‍ലമെന്റ് ലോബിയിംഗ് നടത്തി
Share
ലണ്ടന്‍: ഐഇഎല്‍ടിഎസ് സ്കോറിംഗ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനു വെളിയിലുള്ള കുടിയേറ്റക്കാരോടു കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധം അറിയിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) നടത്തിയ പാര്‍ലമെന്റ് ലോബിയിംഗ് വന്‍ വിജയമായി.

ഐഡബ്ള്യുഎ ദേശീയ ഭാരവാഹികളായ ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ സിംഗ്, ബൈജു തിട്ടാല, സുഗതന്‍ തെക്കേപ്പുര തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ലോബിയിംഗില്‍ വന്‍ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നല്ലാത്ത നഴ്സുമാര്‍ എത്ര വര്‍ഷം ഇവിടെ ജോലി ചെയ്താലും പിന്നെയും അവര്‍ക്ക് ഐഇഎല്‍ടിഎസ് സ്കോറിംഗ് 7.5 ഉണ്െടങ്കില്‍ മാത്രമേ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കൂ എന്ന നയത്തിലെ വിവേചനം എംപിമാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണു ചര്‍ച്ചയിലെ വിജയം. പത്ത് വര്‍ഷത്തിലധികം യുകെയില്‍ താമസിക്കുകയും ഇവിടെ പൌരത്വം ലഭിക്കുകയും ചെയ്തവരുടെ കാര്യത്തില്‍ പോലും ഐഇഎല്‍ടിഎസ് എന്ന കടമ്പ അടിച്ചേല്‍പ്പിക്കുന്നത് തികച്ചും വിവേചനപരമാണെന്ന പ്രതിനിധി സംഘത്തിന്റെ നിലപാടിനോടു ഭൂരിപക്ഷം എംപിമാരും യോജിപ്പു പ്രകടിപ്പിച്ചു.

കേംബ്രിഡ്ജ് എംപി ഡാനിയേല്‍ ഷെയ്സ്നെര്‍, ഈലിംഗ് എംപി വീരേന്ദര്‍ ശര്‍മ, ഐല്‍വര്‍ത്ത് എംപി. റൂത്ത് കാന്റര്‍ബറി, സ്കോട്ട്ലന്‍ഡ് എംപി ഡോ. ലിസ കാമറോണ്‍, നോട്ടിംഗ്ഹാം സൌത്ത് എംപി ലിലിയന്‍ ഗ്രീന്‍വുഡ്, ഡെര്‍ബി എംപി മാര്‍ഗരറ്റ് ബെക്കറ്റ്, ഗ്ളോസസ്റര്‍ എംപി റിച്ചാര്‍ഡ് ഗ്രഹാം തുടങ്ങിയവര്‍ ഐഡബ്ള്യുഎ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂല നിലപാടാണു സ്വീകരിച്ചത്.

യൂറോപ്യന്‍ യൂണിയന് വെളിയില്‍നിന്നു നഴ്സിംഗ് ഡിഗ്രി എടുത്ത് ഇവിടെ വന്ന് കെയറര്‍മാരായും മറ്റും നിരവധി വര്‍ഷങ്ങള്‍ പണിയെടുത്തവരോടു പോലും ഈ മാനദണ്ഡം ഉപയോഗിക്കുന്നതു ശരിയല്ലെന്ന വാദത്തിനും പിന്തുണ ലഭിച്ചു.

വിഷയം സംബന്ധിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ യുകെയിലുടനീളം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ബ്രിസ്റോള്‍, ഗ്ളോസ്റര്‍, ഡെര്‍ബി, കേംബ്രിഡ്ജ്, ലണ്ടന്‍, ബോണ്‍മൌത്ത് തുടങ്ങി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ സമരത്തില്‍ പങ്കാളികളായി.

യുകെയിലെ നഴ്സിംഗ് രംഗത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ ആര്‍സിഎന്‍, യൂനിസെന്‍ എന്നിവരുടെ പ്രതിനിധികളും സംഘത്തോടൊപ്പം അനുഗമിച്ചിരുന്നു. ആര്‍സിഎന്‍ ഓപ്പറേഷനല്‍ മാനേജര്‍ നോറ ഫ്ലാനഗന്‍, കമ്യൂണിക്കേഷന്‍ ഓഫീസര്‍ ഇവാന്‍ റസല്‍, യൂനിസെന്‍ നാഷണല്‍ ഓര്‍ഗനൈസര്‍ സൂസന്‍ ക്യുവേ, വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് വര്‍ഗീസ് ജോണ്‍ (യുക്മ), അനില്‍ ജോസ് (യുക്മ), പോള്‍ മാത്യൂസ്, എബിന്‍ ജോസ്, ജിജി നട്ടാശേരി, ഷാജി, അഭിലാഷ് ബാബു, നോയല്‍ തോമസ് തുടങ്ങിയവരും പാര്‍ലമെന്റ് ലോബിയിംഗില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്