• Logo

Allied Publications

Europe
വിയന്നയില്‍ അല്‍ഫോന്‍സാമിഷന്‍ ഏഴാമത് വാര്‍ഷികം കൊണ്ടാടി
Share
വിയന്ന: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ വിയന്നയില്‍ ആരംഭിച്ച അല്‍ഫോന്‍സാ മിഷന്റെ ഏഴാമത് വാര്‍ഷിക ആഘോഷവും ശുശ്രൂഷകളും ആസ്പേണ്‍ ദേവാലയത്തില്‍ നടന്നു.

ഫാ. തോമസ് വടാതുമുകളേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍, ഫാ. തോമസ് കൊച്ചുചിറ, ഫാ. ഷൈജു പള്ളിച്ചാംകുടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു ലദീഞ്ഞും നൊവേനയും നടന്നു. ശുശ്രൂഷകളില്‍ മിഷന്‍ പ്രവര്‍ത്തകരും മലയാളി സമൂഹവും പങ്കെടുത്തു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മിഷന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചു. ഫാ. തോമസ് വടാതുമുകളേല്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്നതുകൊണ്ട്, ഫാ. തോമസ് കൊച്ചുചിറ, ഫാ. ഷൈജു പള്ളിചാംകുടിയില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികളും ചേര്‍ന്ന് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്ന വിവരം ഔപചാരികമായി പ്രഖ്യാപിച്ചു. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിച്ചേരുന്നതില്‍ അംഗങ്ങള്‍ ആഹ്ളാദം പങ്കുവച്ചു. സ്നേഹവിരുന്നോടുകൂടി വാര്‍ഷിക സമ്മേളനം സമാപിച്ചു.

ഫ്രാന്‍സിസ്കന്‍ സഭ വൈദികനായ ഫാ. തോമസ് വടാതുമുകളേല്‍ ആധ്യാത്മികഗുരുവും ഡയറക്ടറുമായി ആരംഭിച്ചതാണ് അല്‍ഫോന്‍സ മിഷന്‍. കാന്‍സര്‍ബാധിതരായ നിര്‍ധന വ്യക്തികള്‍ക്കു സാമ്പത്തിക സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു മിഷന്റെ നന്മകള്‍ വിയന്ന മലയാളി സമൂഹത്തില്‍നിന്നു പ്രവഹിച്ചു തുടങ്ങിയത്. മിഷനിലൂടെ നിരവധി രോഗികള്‍ക്ക് സാന്ത്വനവും സഹായവും ഇതിനോടകം എത്തിച്ചേര്‍ന്നു. മിഷന്റെ പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും വിധത്തില്‍ സഹകരിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഓസ്ട്രിയ സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി രജിസ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് അല്‍ഫോന്‍സാമിഷന്‍.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് വടാതുമുകളേല്‍ 004915151488557, ഫാ. ഷൈജു പള്ളിചാംകുടിയില്‍ 004366488981156, ഡോ. റോസി ഏബ്രഹാം പുതുപ്പള്ളി 004369914099069, ജോണി കാപ്പാനി 00436507277025, ജയിംസ് കയ്യാലപറമ്പില്‍ 004369910708041, ആന്റോ നിലവൂര്‍ 004369912407632, വിന്‍സണ്‍ കള്ളിക്കാടന്‍ 004369919610276, ജോര്‍ജ് ഞൊണ്ടിമാക്കല്‍ 004369919137578.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്