• Logo

Allied Publications

Europe
ഇടക്കോലി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഓര്‍മക്കൂട്ട് 2016' സംഘടിപ്പിച്ചു
Share
ലണ്ടന്‍: ഇടക്കോലി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഓര്‍മക്കൂട്ട് 2016' എന്ന പേരില്‍ ജനുവരി 10ന് സംഘടിപ്പിച്ചു. രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ നടന്ന സംഗമത്തില്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി 21 പൂര്‍വ വിദ്യാര്‍ഥികളും എട്ട് അധ്യാപകരും പങ്കെടുത്തു.

സംഗമം ജോര്‍ജ് പാലത്താനത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മത്തായി മലേമുണ്ടയ്ക്കന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍. ഷിനോജ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ മുന്‍ അധ്യാപകരായ ആലീസ്, അംബിക, കുസുമം, ആയിഷ, ലീല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നോബിള്‍ അഗസ്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച സംഗമത്തില്‍ ഉഴവൂര്‍ പഞ്ചായത്തില്‍ കുരിശുമല ആറാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് അംഗം ടി.കെ. അനിലിന് അനുമോദിച്ചു.

തുടര്‍ന്നു ഓര്‍മക്കൂട്ട് ഭാരവാഹികളായി ടി.കെ. അനില്‍ (പ്രസിഡന്റ്), എം.കെ. രാജേഷ് (സെക്രട്ടറി), ബിജു തോമസ് (ട്രഷറര്‍) എന്നിവരേയും ഓവര്‍സീസ് കോഓര്‍ഡിനേറ്റര്‍മാരായി വിന്‍സെന്റ് കുര്യന്‍ (ലണ്ടന്‍), ജോണ്‍സണ്‍ ബേബി (കാനഡ) എന്നിവരേയും വുമണ്‍ കോഓര്‍ഡിനേറ്ററായി രാജി സുനിലിനെയും തെരഞ്ഞെടുത്തു.

പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ഈ വര്‍ഷത്തെ സംഗമത്തിനു പര്യവസനാമായി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്