• Logo

Allied Publications

Europe
മെര്‍ക്കലിനു ബവേറിയന്‍ ജില്ലാ ഭരണാധികാരിയുടെ സമ്മാനം, ഒരു ബസ് നിറയെ അഭയാര്‍ഥികള്‍
Share
ബെര്‍ലിന്‍: ബവേറിയന്‍ ജില്ലാ ഭരണാധികാരിയില്‍നിന്നു വിചിത്രമായൊരു സമ്മാനമാണ് ഇന്നലെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു കിട്ടിയത്. 31 അഭയാര്‍ഥികളെ കയറ്റിയ ഒരു കോച്ച് ആയിരുന്നു അത്. ഇവരെല്ലാംതന്നെ സിറിയയില്‍നിന്നുള്ളവരും അഭയാര്‍ഥിപട്ടികയില്‍ പേരുചേര്‍ത്തവരും ജര്‍മനിയില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചവരുമായിരുന്നു.

ഞങ്ങള്‍ക്കു കൈകാര്യം ചെയ്യാന്‍ മാര്‍ഗമില്ല എന്നൊരു സന്ദേശം കൂടി കൊടുത്തയച്ചു പീറ്റര്‍ ഡ്രയര്‍. 340 മൈല്‍ അകലേക്ക് ഏഴു മണിക്കൂര്‍ യാത്ര ചെയ്താണു കോച്ച് വ്യാഴാഴ്ച വൈകുന്നേരം ജര്‍മന്‍ ചാന്‍സലറുടെ ഓഫീസിലെത്തിയത്. അഭയാര്‍ഥികള്‍ക്കു ബെര്‍ലിനില്‍ രാത്രി തങ്ങാനുള്ള ചെലവും സ്വന്തം കീശയില്‍നിന്നു നല്‍കിയാണ് ഡ്രയര്‍ ഇത്തരമൊരു നടപടിക്കു മുതിര്‍ന്നത്.

ഇനി അഭയാര്‍ഥികള്‍ വന്നാല്‍ നിങ്ങളുടെ ഓഫീസിലേക്കു വിടുമെന്നു നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നതാണ് ഡ്രയര്‍. ഇപ്പോള്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുന്നു. 1800ല്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തന്റെ ഡിസ്ട്രിക്ടിനു സാധിക്കില്ലെന്നു കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

ഏതായാലും, കോച്ചില്‍ കയറ്റി വിട്ട അഭയാര്‍ഥികളെ ബര്‍ലിനിലെ ചാന്‍സലര്‍ കാര്യാലയം സ്വീകരിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെതന്നെ ഇവരെ ജില്ലാഭരണാധികാരിക്കുള്ള സമ്മാനമായി തിരിച്ചയച്ചു.

പീറ്റര്‍ ഡ്രയറുടെ നടപടി തികച്ചും മനുഷ്യത്വരഹിതമാണെന്നും ഇത്തരമൊരു നടപടി അപലപനീയമാണെന്നുമുള്ള വിമര്‍ശനം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

31 അഭയാര്‍ഥികളെയും തിരിച്ചയയ്ക്കില്ലെന്നും ബെര്‍ലിനില്‍ത്തന്നെ അഭയം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.