• Logo

Allied Publications

Europe
ബ്രിസ്റോളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു സമാപനം
Share
ബ്രിസ്റോള്‍: ബ്രിസ്റോളില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു സമാപനമായി. ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് പള്ളിയില്‍ 2015 ഡിസംബര്‍ 24ലെ പാതിരാ കുര്‍ബാനയോടുകൂടി തുടങ്ങിയ ആഘോഷങ്ങളാണ് ജനുവരി ഒമ്പതിന് സൌത്തെന്‍ഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ ആയിരങ്ങളുടെ കൂട്ടായ്മയോടുകൂടി അവസാനിച്ചത്.

കേരളത്തില്‍നിന്നുമെത്തിയ പ്രഗല്ഭ ബൈബിള്‍ പണ്ഡിതനും ആലുവ ചെറുപുഷ്പ സെമിനാരിയിലെ തത്വ ശാസ്ത്ര വിഭാഗം തലവനുമായ ഫാ. ടോണി പഴയകളം സിഎസ്ടി ക്രിസ്മസ് സന്ദേശം നല്‍കി. ആധുനിക ജീവിതത്തില്‍ ക്രിസ്തുവിന്റെ സന്ദേശം അടിസ്ഥാനമാക്കി മുന്നേറാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്ളിഫ്റ്റന്‍ രൂപത ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയി വയലില്‍, കൈക്കാരാന്‍ റോയി സെബാസ്റ്യന്‍, ഇംഗ്ളീഷ് സമൂഹ പ്രതിനിധി ബോബ് എഡ്വേര്‍ഡ്, സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ തെരേസ മാത്യു ചിറയത്ത് എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരനും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ജോണ്‍സന്‍ മാത്യു അടപ്പൂര്‍ സ്വാഗതം പറഞ്ഞു.

ബ്രിസ്റോളിലെ പ്രഗല്ഭ കലാകാരന്മാരും കലാകാരികളും വ്യത്യസ്ത കലാരൂപങ്ങളുമായി വേദി കൈയടക്കി. മെക്സിന്‍ സെബിയാച്ചന്‍, അലീന ബെന്നി, ചെല്‍സി, ആന്‍സി ബേസില്‍, നോയല്‍ സ്റീഫന്‍ തുടങ്ങിയ അവതാരകരുടെ അനര്‍ഗളമായ വാക്ചാതുര്യം സദസിന്റെ ആവേശം വര്‍ധിപ്പിച്ചു. സ്വാഗത ഡാന്‍സിനുശേഷം നടന്ന 'മനുഷ്യാവതാര' കഥാവതരണം തികച്ചും ഹൃദ്യമായിരുന്നു.

പള്ളി കമ്മിറ്റി അംഗവും ഫിഷ്പോണ്ട്സ് സെന്റ് സേവ്യേഴ്സ് യൂണിറ്റ് കോഓര്‍ഡിനേറ്ററുമായ ഷൈനി സിബി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും നടന്നു.

ആഘോഷ പരിപാടികള്‍ക്ക് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയി വയലില്‍, കൈക്കാരന്മാരായ ജോണ്‍സന്‍ മാത്യു അടപ്പൂര്‍, റോയി സെബാസ്റ്യന്‍, മുന്‍ കൈക്കാരന്മായ സ്റാനി തുരുത്തേല്‍, ഷാന്റി ജോര്‍ജ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.