• Logo

Allied Publications

Europe
ഐഇഎല്‍ടിഎസ്: ലോബിയിംഗ് ജനുവരി 20ന്
Share
ബ്രിസ്റോള്‍: ഐഇഎല്‍ടിഎസ് സ്കോറിംഗില്‍ വിദേശ നഴ്സുമാരോചു കാണിക്കുന്ന വിവേചനത്തിനെതിരേ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വത്തില്‍ ജനുവരി 20നു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ലോബിയിംഗില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി അസോസിയേഷന്‍ അംഗങ്ങള്‍ക്കുവേണ്ടി ഗ്ളോസ്ററിലും ബ്രിസ്റോളിലും ഡെര്‍ബിയിലേയും നോട്ടിംഗ്ഹാമിലെയും അംഗങ്ങള്‍ക്കുവേണ്ടി ഡെര്‍ബിയിലും ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

യുകെയിലെ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഐഇഎല്‍ടിഎസ് സ്കോറിംഗില്‍ വിദേശ നഴ്സുമാരോടു കാണിക്കുന്ന ഈ വിവേചനം. പലതവണ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിയപ്പോഴും ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ആവശ്യമുള്ള സ്കോര്‍ കിട്ടുന്നില്ല എന്ന ഒറ്റകാരണത്താല്‍ വീണ്ടും വീണ്ടും ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിക്കുകയാണ് ഇപ്പോള്‍ ചെയ്യിക്കുന്നത്. എന്നാല്‍, ശരിയായി ഇംഗ്ളീഷ് സംസാരിക്കാന്‍ പോലും കഴിയാത്ത യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള നഴ്സുമാര്‍ക്ക് ഈ നിയമം ബാധകവുമല്ല. തീര്‍ത്തും അന്യായമായ ഈ വിവേചനത്തിനെതിരേയാണ് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനും യുകെയിലെ മലയാളികളും പ്രതിഷേധവുമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു നീങ്ങുന്നത്.

ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനുവേണ്ടി ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സ്, ദേശിയ ട്രഷറര്‍ രജീന്ദ്രര്‍ സിംഗ്, ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു വര്‍ക്കി തിട്ടാല, സുഗതന്‍ തെക്കെപുര, ഇബ്രാഹിം വക്കുളങ്ങര, ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവര്‍ സെമിനാറുകളില്‍ പങ്കെടുക്കുന്നുണ്ട്.

ജനുവരി ആറിന് ബ്രിസ്റോളില്‍ നടന്ന സെമിനാറില്‍ ബ്രിസ്ക സെക്രട്ടറി ജോസ് തോമസിനൊപ്പം നിരവധി അംഗങ്ങള്‍ പങ്കെടുത്തു. ഏഴിന് ഗ്ളോസ്ററിലെ സെന്റ് അഗസ്റിന്‍ ചര്‍ച്ച് പാരീഷ് ഹോളില്‍ നടന്ന സെമിനാറില്‍ ഗ്ളോസ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി എബിന്‍ ജോസ്, വൈസ് പ്രസിഡന്റ് സണ്ണി ലൂക്കോസ് തുടങ്ങിയവരടക്കം മറ്റു പല അംഗങ്ങളും പങ്കെടുത്തു. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനുവേണ്ടി ദേശിയ വൈസ് പ്രസിഡന്റ് ഹര്‍സേവ് ബെയിന്‍സ്, ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ ബൈജു വര്‍ക്കി തിട്ടാല, സുഗതന്‍ തെക്കെപുര, ഇബ്രാഹിം വക്കുളങ്ങര, ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവര്‍ സെമിനാറില്‍ സന്നിഹിതരായിരുന്നു. ഡെര്‍ബിയില്‍ നടന്ന സെമിനാറില്‍ ഡെര്‍ബിയിലെയും നോട്ടിംഗ്ഹാമിലെയും അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ