• Logo

Allied Publications

Europe
കൊളോണ്‍ കൂട്ട മാനഭംഗം: പോലീസ് മേധാവിയുടെ കസേര തെറിച്ചു
Share
കൊളോണ്‍: പുതുവര്‍ഷത്തലേന്ന് കൊളോണില്‍ സ്ത്രീകളെ അറുനൂറോളം പേര്‍ ചേര്‍ന്ന കൂട്ടമായി മാനഭംഗം ചെയ്ത സംഭവത്തില്‍ നഗരത്തിലെ പോലീസ് മേധാവിയുടെ കസേര തെറിച്ചു.

പൊതുജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് നടപടിയെന്ന് മേലധികാരികളുടെ വിശദീകരണം. സിറ്റി പോലീസ് ചീഫ് വോള്‍ഫ്ഗാങ് ആല്‍ബേഴ്സിന് ടെമ്പററി റിട്ടയര്‍മെന്റില്‍ വച്ചിരിക്കുകയാണെന്ന് സ്റേറ്റ് ആഭ്യന്തര മന്ത്രി അറിയിച്ചു.

അക്രമ സംഭവങ്ങള്‍ക്കു കാരണം പോലീസിന്റെ വീഴ്ചയാണെന്നും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് മേയറും ആരോപിച്ചിരുന്നു.

ഇതിനിടെ, കൊളോണ്‍ അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മിലോ മോയര്‍ എന്ന കലാകാരി നഗ്നയായി തെരുവിലിറങ്ങിയതും കൌതുകമായി. ഒരു സാഹചര്യത്തിലും സ്ത്രീകള്‍ക്കെതിരേ അതിക്രമം പാടില്ല എന്ന സന്ദേശമാണത്രെ അവര്‍ നല്‍കാന്‍ ശ്രമിച്ചത്.

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മാത്രമാണ് ഇതിനകം അറസ്റ് ചെയ്തിരിക്കുന്നത്. അക്രമികള്‍ സ്ത്രീകള്‍ക്കു നല്‍കിയ ചില കുറിപ്പുകളും പോലീസ് കണ്ടെടുത്തു.

കൊളോണിലെ സംഭവത്തിന്റെ അലയൊലികള്‍ യൂറോപ്പില്‍ ആകമാനം പ്രതിഫലിക്കുന്നതായും റിപ്പോര്‍ട്ട്. പലയിടങ്ങളിലും സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി പുറത്തിറങ്ങരുതെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നു. സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പുതുവര്‍ഷത്തലേന്ന് കൊളോണിലേതിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയതായി സൂചനയുണ്ട്.

സ്വീഡനില്‍ പതിനഞ്ച് സ്ത്രീകള്‍ അതിക്രമത്തെപ്പറ്റി പരാതി നല്‍കിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ മൂടിവച്ചു എന്ന ആരോപണം ഓസ്ട്രിയന്‍ പോലീസിനെതിരേയും ഉയരുന്നു. അക്രമം ആസൂത്രിതമായിരുന്നു എന്നതിന് തെളിവുണ്ടെന്ന് ഫിന്നിഷ് പോലീസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്