• Logo

Allied Publications

Europe
പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടുന്നു
Share
ബെര്‍ലിന്‍: ഷിയാ പുരോഹിതന്റെ വധശിക്ഷ സൌദി അറേബ്യ നടപ്പാക്കിയതിനെത്തുടര്‍ന്ന് മേഖലയില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടുന്നു. സംഭവത്തെത്തുടര്‍ന്ന് സൌദിയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്‍ വിച്ഛേദിച്ചിരുന്നു.

പശ്ചിമേഷ്യയിലെ പ്രധാന ശക്തികളായ ഇറാനും സൌദിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത് മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലാണു ലോക രാഷ്ട്രങ്ങള്‍ക്കുള്ളത്. യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാകണമെന്ന് യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവിച്ചു.

സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ സൌദിക്കും ഇറാനും ഭിന്ന നിലപാടാണുള്ളത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മിനിമം സഹകരണത്തിലൂടെയും വിശ്വാസത്തിലെടുത്തും പ്രശ്നപരിഹാരത്തിനായിരുന്നു അമേരിക്കയുടെ ശ്രമം. യുഎന്‍ പിന്തുണയോടെയുള്ള ഈ നീക്കത്തിനിടെയാണു സൌദി ഷിയാ നേതാവുള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷ നടപ്പാക്കുകയും ഇതിനു പ്രതികരണമെന്നോണം ഇറാന്‍ സൌദി എംബസിക്കുനേരെ ആക്രമണം നടത്തുകയും ചെയ്തത്.

പുതിയ സംഭവങ്ങള്‍ സിറിയ, യെമന്‍ സംഘര്‍ഷങ്ങളെ കൂടുതല്‍ വഷളാക്കുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസ് പോലുള്ള അമേരിക്കന്‍ ബുദ്ധിജീവി സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

സിറിയ, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ച റഷ്യ, സൌദി എംബസി അക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചത് ശ്രദ്ധേയമാണ്. എംബസി ആക്രമണമാണു വിഷയം ഇത്രയും വഷളാക്കിയതെന്ന അഭിപ്രായമാണു റഷ്യക്കുള്ളത്. ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളും സമവായം തന്നെയാണ് പരിഹാര ഫോര്‍മുലയായി നിര്‍ദേശിച്ചിരിക്കുന്നത്. സിറിയ, യെമന്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സൌദിയും ഇറാനും നയതന്ത്ര ബന്ധം ശക്തമാക്കുന്നതോടെ സാധ്യമാകുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റെഫാന്‍ സൈബെര്‍ട്ട് പറഞ്ഞു.

സൌദിയുമായുള്ള സുരക്ഷാ കരാര്‍ വിവാദമായ സാഹചര്യത്തില്‍ ബ്രിട്ടന്‍, വിഷയത്തിലുള്ള നിലപാട് ഏറെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചത്. വിഷയത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഏത് സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അതേസമയം, സൌദിയുമായുള്ള ബന്ധം തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ പുതിയ സംഭവങ്ങള്‍ മേഖലയില്‍ സുന്നിഷിയ സംഘര്‍ഷം കൂടുതല്‍ ശക്തമാകാനും കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ച, ഷിയാ ഭൂരിപക്ഷ മേഖലയായ ബാഗ്ദാദിലെ മൂന്ന് സുന്നി പള്ളികള്‍ക്കുനേരെയുണ്ടായ ബോംബാക്രമണം ഇതിനെ സാധൂകരിക്കുന്നുണ്ട്. കൂടാതെ, സൌദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന പൂര്‍ണമായും വിഷയത്തില്‍ സൌദി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഒരുപക്ഷേ, പശ്ചിമേഷ്യ പുതിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്നും നിരീക്ഷിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്