• Logo

Allied Publications

Europe
കേളിക്ക് പുതിയ നേതൃത്വം
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഏബ്രഹാം ചേന്നംപറമ്പില്‍ (പ്രസിഡന്റ്), ജോണ്‍ കുറിഞ്ഞിരപിള്ളില്‍ (വൈസ് പ്രസിഡന്റ്), ജോയ് തരിയന്‍ പൈനാടത്ത് (സെക്രട്ടറി), തന്‍ജന്‍ ആന്റണി (ജോ. സെക്രട്ടറി), സി.വി. ജോസഫ് (ട്രഷറര്‍) എന്നിവരേയും ആര്‍ട്സ് സെക്രട്ടറിയായി ജുബിന്‍ ജോസഫ്, പ്രോഗ്രാം ഓര്‍ഗനൈസറായി ജൈജു പരിയാടന്‍, പിആര്‍ഒ ആയി ബാബു കാട്ടുപാലം എന്നിവരെയും തെരഞ്ഞെടുത്തു. അനില ടോം കൂട്ടിയാനിയില്‍, നെല്‍സന്‍ റോഡ്രിഗോസ്, ലൂസി മണികുറ്റിയില്‍, ജീമോന്‍ തോപ്പില്‍, ബിനു മൂഞ്ഞനാട്ട്, ജിമ്മി നസ്രത്ത് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

സൂറിച്ചില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബാബു കാട്ടുപാലം പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പുതിയ പ്രസിഡന്റ് ഏബ്രാഹം ചേന്നംപറമ്പില്‍ കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

കഴിഞ്ഞ 18 വര്‍ഷക്കാലമായി സ്വിറ്റ്സര്‍ലാന്‍ഡില്‍ സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം കഴ്ച്ചവക്കുന്ന കേളി, മലയാളം ലൈബ്രറിയും മലയാളം ക്ളാസും നടത്തിവരുന്നു. സാമൂഹ്യ സേവന രംഗത്ത് രണ്ടു കോടിയോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം കേളി കാഴ്ച വച്ചു. കേളിയുടെ ഓരോ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്