• Logo

Allied Publications

Europe
ഐഎസിനെതിരേ എഴുതിയ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടു
Share
ബെര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റിനെതിരേ നിരന്തരം തൂലിക ചലിപ്പിച്ച സിറ്റിസണ്‍ ജേര്‍ണലിസ്റിനെ ഭീകരര്‍ വധിച്ചു. ഐഎസ് ഭരണത്തിനുകീഴിലെ തന്റെ ജീവിതം തന്നെയാണു റുഖിയ ഹസന്‍ എഴുതിക്കൊണ്ടിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിസാന്‍ ഇബ്രാഹിം എന്ന പേരില്‍ പ്രശസ്തയായിരുന്നു റുഖിയ. തന്റെ ഫേസ്ബുക്ക് പേജില്‍ ഐഎസ് ഭരണത്തില്‍ കീഴിലെ കാര്യങ്ങള്‍ പങ്കിട്ടിരുന്ന റുഖിയ, റഖായില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഖാ നഗരത്തിലെ വൈഫൈ ഹോട്സ്പോട്ടുകള്‍ നിരോധിക്കാനുള്ള ഐഎസിന്റെ തീരുമാനത്തെയും അവര്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു.

2015 ജൂലൈ 21 നുശേഷം ഇവരുടെ ഫേസ്ബുക്ക് പേജില്‍ പുതിയ വിവരങ്ങളൊന്നും വന്നിരുന്നില്ല. റഖാ നഗരത്തില്‍നിന്ന് കാണാതായി ആറുമാസത്തിനുശേഷം ജനുവരി രണ്ടിന് ഐഎസ് തന്നെയാണ് റുഖിയ ഹസനെ വധിച്ച വിവരം കുടുംബത്തെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.