• Logo

Allied Publications

Europe
കൊളോണിലെ ലൈംഗികാഅതിക്രമം; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
Share
കൊളോണ്‍: പുതുവര്‍ഷ രാത്രിയില്‍ മധ്യകൊളോണില്‍ നൂറോളം സ്ത്രീകള്‍ക്കെതിരേ നടന്ന ലൈംഗിക അതിക്രമത്തില്‍ ജര്‍മനി പുകയുന്നു.

സംഭവം പോലീസും മാധ്യമങ്ങളും മൂടിവയ്ക്കുന്നു എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ ശക്തമായി.

കൊളോണ്‍ മെയിന്‍ റെയില്‍വേസ്റേഷന്‍ മൈതാനത്തും കത്തീഡ്രല്‍ പരിസരത്തുമായി ഏതാണ്ട് ഒന്നരലക്ഷം പേര്‍ പുതുവര്‍ഷം ആഘോഷത്തിനായി തമ്പടിച്ചിരുന്നു. രാത്രി മുഴുവനും പാട്ടും നൃത്തവും കരിമരുന്നു കലാപ്രകടനവുമായി നടന്ന പരിപാടിക്കിടെയാണ് ലൈംഗികാതിക്രമം അരങ്ങേറിയത്. ഭീകരാക്രമണം ഉണ്ടാവുമെന്നു ഭയപ്പെട്ട് പതിവില്‍ കവിഞ്ഞ സുരക്ഷാസന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്രയും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുള്ളപ്പോള്‍ ഇത്തരത്തിലൊരു ലൈംഗികാതിക്രമമുണ്ടായത് പോലീസ് കണ്ടഭാവം നടിക്കാതിരുന്നതാണ് ഇപ്പോള്‍ നഗര മേധാവികള്‍ക്കും സര്‍ക്കാരിനും തലവേദനയാവുന്നത്. പുതുവര്‍ഷദിനത്തിലെ സിസി ടിവി കാമറകളും ഫോട്ടോകളും അരിച്ചു പെറുക്കി വിശകലനം ചെയ്യുകയാണ് പോലീസ്.

പുതുവര്‍ഷരാത്രിയില്‍ സ്ത്രീകള്‍ക്കെതിരേ സിറ്റി സെന്ററില്‍ ആയിരത്തോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതു സംബന്ധിച്ച് അറുപതോളം പരാതികള്‍ പോലീസിനു ലഭിച്ചു കഴിഞ്ഞു. ഇതില്‍ മൂന്നിലൊന്നും ലൈംഗിക അതിക്രമം സംബന്ധിച്ചാണ്. അതിക്രമം നടത്തിയത് അറബ് പശ്ചാത്തലമുള്ള യുവാക്കളെന്നാണ് ഇപ്പോള്‍ പോലീസിന്റെ ഭാഷ്യം. സിറ്റി മേയര്‍ ഹെന്റിറ്റെ റെക്കറും വെസ്റ് ഫാളിയ സംസ്ഥാന മുഖ്യമന്ത്രി ഹനലോറെ ക്രാഫ്റ്റം ഇപ്പോള്‍ സംഭവത്തിന്റെ വീഴ്ചയെപ്പറ്റിയുള്ള റിപ്പോര്‍ട്ടു തേടിയിരിക്കുകയാണ്. അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ സിറ്റി അധികൃതര്‍ നെട്ടോട്ടമോടുമ്പോള്‍ അഭയാര്‍ഥികളായി എത്തിയവര്‍ രാജ്യസംസ്കാരത്തിന്റെ നെഞ്ചില്‍ കത്തിവച്ചിരിക്കുകയാണെന്ന ആക്ഷേപവുമായി പൊതുജനങ്ങളും മീഡിയയും ആഞ്ഞടിക്കുകയാണ്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനൊരുങ്ങുന്ന ഇക്കൂട്ടരെ നാടുകടത്തണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. അതുതന്നെയുമല്ല മെര്‍ക്കല്‍ പാര്‍ട്ടി അഭയാര്‍ഥികളെ കൂടുതല്‍ പാര്‍പ്പിക്കുന്നു എന്നതിന്റെ പേരില്‍ ഇപ്പോഴത്തെ മേയര്‍ ഹെന്റിന്റെ റെക്കറെ തെരഞ്ഞെടുപ്പു വേളയില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തത് അഭയാര്‍ഥികളോടുള്ള വിരോധത്തെയാണ് തെളിയിക്കുന്നത്.

അക്രമികളെ കണ്ടാല്‍ നോര്‍ത്ത് ആഫ്രിക്കന്‍, അറബ് വംശജരെപ്പോലെയാണെന്ന് പോലീസും ഇപ്പോള്‍ സമ്മതിക്കുന്നു. ഇവരില്‍ അഞ്ഞൂറോളം പേര്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ സെന്‍ട്രല്‍ ട്രെയിന്‍ സ്റേഷനില്‍ ഒത്തുചേരുകയും ജനക്കൂട്ടത്തിനിടയിലേക്ക് പടക്കമെറിയുകയും ചെയ്തിരുന്നു. ജനക്കൂട്ടം ചിതറിയോടിയപ്പോള്‍ അവര്‍ക്കിടയിലേക്കിറങ്ങി സ്ത്രീകള്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു ഇവര്‍. ഇരുനൂറോളം പോലീസുകാര്‍ ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയതെന്നു പോലീസ് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസിന്റെ അനാസ്ഥയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്നുതന്നെ സമാനസംഭവം ഹാംബുര്‍ഗിലും അരങ്ങേറിയിരുന്നു.

അതേസമയം പുതുവര്‍ഷ രാത്രിയില്‍ കൊളോണില്‍ നടന്ന ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ തുമ്പു കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പതിനഞ്ചു മുതല്‍ മുപ്പത്തഞ്ചു വരെ പ്രായമുള്ളവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നുവരെ അനുഭവസ്ഥരും ദൃക്സാക്ഷികളും പറയുന്നുണ്ടെങ്കിലും ആരെക്കുറിച്ചും ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ലെന്നാണ് കൊളോണിലെ പുതിയ മേയര്‍ ഹെന്റിറ്റെ റെക്കറും സിറ്റി പോലീസ് മേധാവി വോള്‍ഫ്ഗാങ് ആല്‍ബേഴ്സും പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.